Latest News

രൂപയ്ക്ക് ചരിത്രത്തകര്‍ച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37 എത്തി

യുഎസ് ഡോളറിനുള്ള അവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ദൃശ്യമായതോടെയാണ് രൂപയുടെ മൂല്യം കുറഞ്ഞത്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യത്തിൽ 16 പൈസയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ എക്കാലത്തെയും താഴ്ന്ന നിരക്കായ ഡോളറിന് 71.37 രൂപയിലേക്കാണ് മൂല്യം എത്തിനിൽക്കുന്നത്.

രാജ്യാന്തര വിദേശ വിനിമയത്തിൽ താഴ്ന്ന നിരക്കിൽ വിനിമയം ആരംഭിച്ച രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. യുഎസ് ഡോളറിനുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ദൃശ്യമായതോടെയാണ് രൂപയുടെ മൂല്യം കുറഞ്ഞത്. മറ്റ് വിദേശ കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ ഡോളറിലേക്ക് തിരിഞ്ഞു. ഇതോടെ രൂപയുടെ മൂല്യവും ഇടിയുകയായിരുന്നു.

ക്രൂഡ് ഓയിൽ വിലയിൽ തുടർച്ചയായ വർദ്ധനവും വ്യക്തമാണ്. ബാരലിന് 78.05 യു.എസ് ഡോളറാണ് ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില.

നേരത്തെ ആഴ്ചയുടെ തുടക്കത്തിൽ തന്നെ 21 പൈസ താഴ്ന്ന് 71.21ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞ് ഏറ്റവും വലിയ തകർച്ച കണ്ടിരുന്നു. ഇതിൽ നിന്നുമാണ് വീണ്ടും രൂപയുടെ മൂല്യം കൂപ്പ്കുത്തിയത്.

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും തകർച്ച. 7.60 പോയിന്റിന്റെ ഇടിവാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രാവിലെയുണ്ടായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rupee hits new all time low of 71 37 drops 16 paise against us dollar

Next Story
പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി; 43 കാരനായ എംഎൽഎയുടെ വിവാഹം മുടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express