ന്യൂഡൽഹി: ഡോളറത്തിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. 23 പൈസ താഴ്ന്ന് ഒരു ഡോളറിന് 70.82 രൂപയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.

വില കൂടുമെന്ന കാഴ്ചപാടിൽ എണ്ണകമ്പനികളിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി കൂട്ടിയതാണ് മൂല്യതകർച്ചയ്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.

ബുധനാഴ്ച 49 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിൽ ഉണ്ടായത്. രണ്ടാഴ്ചയ്‍ക്കിടയിലെ ഏറ്റവും വലിയ തകർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഈ വർഷം മാത്രം 10 ശതമാനം തകർച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്.

രൂപയുടെ മൂല്യത്തിൽ ഇത്രയും വലിയ ഇടിവുണ്ടായത് ഗൾഫ് കറൻസികൾക്ക് മൂല്യമുയർത്തി. ഇത് ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടാക്കും. ഗൾഫ് കറൻസികളുടെ ചരിത്രത്തിൽ ഇത്രയധികം വിനിമയനിരക്ക് ഇന്ത്യക്കാരായ പ്രവാസികൾക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ ലഭിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook