scorecardresearch

Latest News

മുക്കൂകുത്തി വീണ് രൂപ, എന്താണ് രൂപയ്ക്ക് സംഭവിക്കുന്നത്

ചരിത്രത്തിലാദ്യമായി രൂപ ഏറ്റവും കൂടുതൽ വിലയിടിഞ്ഞ് ഒരു യു എസ് ഡോളറിന് 72.98 എന്ന നിലയിലെത്തിയത് സെപ്തംബർ 18നാണ്. രൂപയ്ക്ക് ഉണ്ടാകുന്ന ക്ഷീണം എങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വ്യക്തികളെയും ബാധിക്കുക ജോർജ് മാത്യു എഴുതുന്നു

indian rupee

ഇന്ത്യ സ്വാതന്ത്ര്യം നേടി 1947 ൽ ഒരു രൂപയുടെ മൂല്യം ഒരു ഡോളറിന് തുല്യമായിരുന്നു. അന്ന് ഡോളറിന്റെ യഥാർത്ഥ മൂല്യം ഇന്ത്യയുടെ നാല് രൂപയായിരുന്നുവെന്നും ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങ്ങുമായാണ് താരതമ്യം ചെയ്തിരുന്നതെന്നും ഒരു സിദ്ധാന്തമുണ്ട്. എന്നാൽ ദശകങ്ങളിലൂടെ രൂപ ഉരുണ്ടുരുണ്ട്, കഴിഞ്ഞയാഴ്‌ച അതിന്റെ ഏറ്റവും വിലകുറഞ്ഞ നിലയിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ് രൂപ രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ഒരു ഡോളർ എന്നാൽ 72.98 രൂപ എന്ന നിലയിലേയ്ക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി.

മൂല്യവർധനവ് എന്ന രൂപയുടെ ശക്തി, രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ വ്യവഹാരങ്ങളിൽ കടന്നുവരുന്നത്. രണ്ടാം യു പിഎ സർക്കാരിന്റെ അങ്ങേയറ്റം എത്തിയ 2013ഓഗസ്റ്റിൽ​ രൂപയുടെ മൂല്യം ഇടിഞ്ഞു.” രൂപയുടെ മൂല്യം നഷ്ടമായി, പ്രധാനമന്ത്രിയുടെ പ്രഭാവവും നഷ്ടമായി” എന്നായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്.

അന്ന് 2013 മെയ് മാസത്തിനും സെപ്തബർ മാസത്തിനുമിടയിൽ​ മൂന്ന് മാസത്തിനുളളിൽ 17 ശതമാനം മൂല്യത്തകർച്ചയാണ് നേരിട്ടത്. ബോണ്ട് പോലുളള ആസ്തികൾ വാങ്ങുന്നത് കുറയ്ക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് മേധാവിയായിരുന്ന ബെൻ ബേർനാൻകെ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു രൂപയുടെ മൂല്യത്തിന് ഇങ്ങനെ ഇടിവ് സംഭവിച്ചത്.

1998  ലെ ഏഷ്യൻ പ്രതിസന്ധിയുടെ കാലത്ത്, ശക്തമായ രൂപയ്ക്ക് വേണ്ടി വാദിക്കുന്ന കേന്ദ്ര മന്ത്രിസഭാ അംഗങ്ങളെ നിയന്ത്രിക്കേണ്ടിതിനെ കുറിച്ച് അന്ന്  പ്രധാനമന്ത്രിയായിരുന്ന എ​ബി വാജ്‌പേയിയോട് അന്നത്തെ ആർ ബി ഐ​ ഗവർണർ ബിമൽ ജലാൻ അഭ്യർത്ഥിച്ചിരുന്നു.

രാജ്യത്തെ സംബന്ധിച്ച് രൂപയുടെ മൂല്യശോഷണം അതിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും. രൂപയുടെ മൂല്യശോഷണത്തെകുറിച്ചും രൂപയുടെ ശക്തിയെ കുറിച്ചുമുളള വാദങ്ങൾ വെറും രാഷ്ട്രീയ പ്രായോഗികതയുടെ ഭാഗമാണോ അതോ ഈ കാലത്തിന്റെ ആവശ്യമോ? എന്താണ് രൂപയെ ശക്തിപ്പെടുത്തുന്നതും ദുർബലമാക്കുന്നതും.

രൂപയുടെ വീഴ്ച എന്തുകൊണ്ട്?

ഈ വർഷത്തെ കൂപ്പുകുത്തിയുളള വീഴ്ചയ്ക്ക് മുമ്പ് മൂന്ന് വർഷം രൂപ സ്ഥിരമായി മുന്നോട്ടായിരുന്നു. എന്നാൽ 2018 കലണ്ടർ വർഷത്തിൽ 15 ശതമാനം വീഴ്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ആർ ബി ഐ തങ്ങളുടെ കൈവശമുളള 25 ബില്യൺ ഡോളർ മാർക്കറ്റിലിറക്കിയിട്ടും രൂപ ദുർബലമായി. രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ കൈവശമുളള വിദേശ നാണ്യശേഖരമായ നാന്നൂറ് ബില്യൺ ഡോളറിൽ നിന്നാണ് ​കേന്ദ്രബാങ്ക് ഇത് ചെയ്തത്.

രൂപ ദുർബലമാകുന്നതിന് പ്രാഥമികമായി ആഗോള സാഹചര്യങ്ങളാണ് വഴിയൊരുക്കുന്നത്. ഉയരുന്ന ക്രൂഡ് ഓയിൽ വില അതിലൊന്നാണ്. അതിന് പ്രധാന കാരണം ഇറാനിൽ നിന്നുളള കയറ്റുമതിക്ക് അമേരിക്ക​ ഏർപ്പെടുത്തിയിട്ടുളള ഉപരോധവും വെനിസ്വലയിൽ നിന്നുളള ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിലുണ്ടായ ഇടിവുമാണ്. ഇന്ത്യക്ക് ആവശ്യമായ പെട്രോളിയം ഉൽപ്പനങ്ങളുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2017-18 ൽ 220.43 മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനായി 5.65 ലക്ഷം കോടി രൂപ (87.7 ബില്യൺ യു എസ് ഡോളറാണ്) നൽകിയത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ് രൂപയെ കൂടുതൽ ദുർബലപ്പെടുത്തി.

ദുർബലമായ രൂപയും ഉയർന്ന ക്രൂഡ് ഓയിൽ​ വിലയും ചേർന്ന് ഇന്ത്യയിലെ ഇന്ധന വിലയിൽ വൻ വർധനവുണ്ടാക്കി. പല നഗരങ്ങളിലും പെട്രോൾ വില 90 രൂപയ്ക്ക് മുകളിലായി.

യു എസ്സിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഡോളർ കൂടുതൽ ശക്തമായി. യു എസ് ഫെഡറൽ റിസർവ് യു എസ് ട്രഷറികളിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചതോടെ ഇന്ത്യ പോലുളള മാർക്കറ്റുകളിലേയ്ക്കുളള നിക്ഷേപം കുറയുകയും ചെയ്തു.

യു എസ് ഫെഡറൽ റിസർവ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചതോടെ മറ്റ് രാജ്യങ്ങളിലെ വളരുന്ന സ്റ്റോക്ക്‌ മാർക്കറ്റുകളിൽ നിന്നും ഓഹരികൾ പിൻവലിക്കുക എന്നതിലേയ്ക്കാണ് കാര്യങ്ങളെത്തിയത്. ഇതിന് പുറമെ തുർക്കിയിലെയും അർജന്റീനയിലെയും സാമ്പത്തിക പ്രതിസന്ധിയും യു എസ്സും ചൈനയും തമ്മിലുളള വ്യാപാര സംഘർഷങ്ങളും വളരുന്ന സ്റ്റോക്ക്‌ മാർക്കറ്റുകളുടെ ആസ്തിയുടെ മേൽ ഒരു നഷ്ടസാധ്യതയെ കുറിച്ചുളള ചിന്ത ഉടലെടുത്തതും ഇതിന് കാരണമായിട്ടുണ്ടെന്ന് വിദേശ നാണയ വിനിമയ അഡ്വൈസറി സ്ഥാപനമായ ഇന്ത്യാ ഗ്ലോബലിന്റെ സി ഇ ഒ അഭിഷേക് ഗോയങ്ക പറയുന്നു.

മറ്റൊരു കാര്യം ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലെ കമ്മിയാണ്. (രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കയറ്റുമതി വഴിയുളള വരവിനേക്കാൾ അധികമാണ്) ഇന്ത്യയിലെ മാർക്കറ്റിൽ നിന്നും ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റേഴസ് (എഫ് പി ഐ) അവരുടെ നിക്ഷേപങ്ങൾ പിൻവലിച്ചു. നാഷണൽ സെക്യൂരിറ്റി ഡെപോസിറ്ററിയിലെ കണക്കുകൾ പ്രകാരം സെപ്തംബർ മാസം മാത്രം 15,366 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും എഫ് പി ഐ​ പിൻവലിച്ചത്. ഈ വർഷം ഇതുവരെ 55,828 കോടി രൂപയുടെ നിക്ഷേപമാണ് എഫ് പി ഐ ഇന്ത്യൻ മാർക്കറ്റിൽ​ നിന്നും പിൻവലിച്ചത്.

തലയോ വാലോ

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് സാധാരണ മനുഷ്യനെ വിലക്കയറ്റമായാണ് ബാധിക്കുന്നത്. ഇറക്കുമതി സാധനങ്ങളുടെയോ ഇന്ധന വിലയായോ മാത്രമല്ല, ഇന്ത്യയിൽ ​ഉൽപ്പാദിപ്പിക്കപ്പെടുന്ന വിദേശ അസംസ്കൃത വസ്തുക്കൾ ഉൾപ്പെടുന്നവയെയും ഇത് ബാധിക്കാം. എന്നാൽ മൂല്യശോഷണം സംഭവിച്ച കറൻസി കയറ്റുമതി വർധിപ്പിക്കുന്നതിനും സഹായകമാകും. ഈ ഏണിയും പാമ്പും കളിയിൽ ആർക്കാണ് നഷ്ടം, ആർക്കാണ് ലാഭം?

സമ്പദ് വ്യവസ്ഥ

നിരവധി കാരണങ്ങളാലാണ് രൂപയുടെ വിലയിടിയുന്നത്. വിദേശ നാണയത്തിനു വേണ്ടിയുള്ള  ഡിമാന്റും സപ്ലൈയും ഇതിന് ഒരു കാരണമാണ്. ഉദാഹരണത്തിന്, വിദേശത്ത് നിന്നും ഇന്ത്യൻ കമ്പനിക്ക് 10 മില്യണ്‍ ഡോളര്‍ വിലയുളള കംപ്യൂട്ടർ ചിപ്പ് ഇറക്കുമതി ചെയ്യണമെങ്കിൽ, 72.2 കോടി രൂപ നിലവിലത്തെ എക്സ്ചേഞ്ച് നിരക്ക്പ്രകാരം നൽകേണ്ടിവരും. ജനുവരിയിലായിരുന്നു ഇതെങ്കിൽ ഇതേ അളവിലും വിലയിലുമുളള സാധനം ലഭിക്കാൻ 63.50 കോടി രൂപ നൽകിയാൽ മതിയായിരുന്നു. കാരണം അന്ന് രൂപയുടെ വില ഒരു ഡോളറിന് 63.50 രൂപയായിരുന്നു. ഇന്നത് 72.20 ആയിരിക്കുന്നു.

സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും വിദേശ യാത്രയ്ക്കും വിദേശങ്ങളിൽ നിക്ഷേപം നടത്തുന്നതിനായും, കടം തിരിച്ചടവ്, ചികിത്സ, തുടങ്ങിയവയ്ക്കും വിദേശനാണ്യം അത്യാവശ്യമാണ്. കയറ്റുമതി, ഇന്ത്യൻ സ്ഥാപനങ്ങളിലേയ്ക്കുളള വിദേശ നിക്ഷേപം, ഓഹരികൾ, പണമടവ്, പുറത്ത് നിന്നുളള കടമെടുക്കൽ എന്നിവയാണ് വിദേശ നാണ്യം ഇന്ത്യയിലേയ്ക്ക് എത്തുന്ന മാർഗങ്ങൾ.

ആർ ബി ഐയുടെ കണക്കുകൾ പ്രകാരം ജൂണിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കറന്റ് അക്കൗണ്ടിലെ കമ്മി 45.7 ബില്യൺ ഡോളറാണ്.  മുൻ വർഷം ഇതേ കാലത്ത് ഇത് 41.9 ബില്യൺ ഡോളറായിരുന്നു. അതുപോലെ തന്നെ രാജ്യത്തിന്റെ ധനകമ്മിയും ഉയരുകയാണ്. ഈ രണ്ട് കമ്മികളും രൂപയുടെ മൂല്യത്തെയാണ് ബാധിക്കുന്നത്.

വിദേശ യാത്ര

വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ കാര്യം ഉദാഹരണത്തിനായി എടുക്കാം. ഒരുവിദ്യാർത്ഥി ജനുവരിയില്‍ ​യു എസ് സർവകലാശാലയിൽ പഠിക്കാൻ പോകുമ്പോൾ  ഫീസായി 50,000  ഡോളർ നൽകേണ്ടി വരും. അത് ഇന്ത്യൻ​ രൂപയുടെ മൂല്യമനുസിച്ച് 32. 37ലക്ഷം രൂപയായിരുന്നു. അന്ന് രൂപയും ഡോളറുമായിട്ടുണ്ടായിരുന്ന വിനിമയ നിരക്ക് ഒരു ഡോളറിന് 64.75 രൂപയായിരുന്നു. എന്നാൽ ഇന്ന് രൂപയുടെ വിനിമയ നിരക്ക് 72.98 രൂപയായി ഇടിഞ്ഞതിനാൽ ഫീസ് 36.49 ലക്ഷം രൂപയായി ഉയരും. അതായത്. വിദ്യാർത്ഥി 4.12 ലക്ഷം രൂപ അധികമായി നൽകേണ്ടി വരും.

ആർ ബി ഐയുടെ കണക്കുകൾ പ്രകാരം 2017-18ൽ വിദേശത്തേയ്ക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ 2.021 ബില്യൺ ഡോളര്‍ വിദേശ നാണ്യമാണ് വാങ്ങിയത്. ഇത് ഇന്ത്യൻ രൂപ അനുസരിച്ച് 14,400കോടി രൂപ വരും. ഇത് കൂടാനെ വഴിയുള്ളൂ, കാരണം രൂപയുടെ കുതിച്ചുകയറ്റത്തിന്  അടുത്തകാലത്തൊന്നും വഴിയൊരുങ്ങുമെന്നു   പ്രതീക്ഷയ്ക്കാവുന്നതല്ല.

ദുർബലമായ രൂപയുമായുളള വിദേശ സഞ്ചാരം വളരെ ചെലവേറിയതാകും. ആർ ബി ഐ​യുടെ കണക്കുകൾ പ്രകാരം 2017-18 ൽ ഇന്ത്യ നാല് ബില്യൺ ഡോളറാണ് (​ഏകദേശം 28,000 കോടി ഇന്ത്യൻ രൂപ) വിദേശ സഞ്ചാരത്തിനായി ഇന്ത്യാക്കാർ ചെലവഴിച്ചത്. ഇത് തന്നെയാണ് ഇന്ത്യാക്കാർ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. 2014-15 ൽ വിദേശ നാണയ വിനിമയം ലഘൂകരിച്ച ആർ ബി ഐ​ നടപടിക്ക് ശേഷം ഇന്ത്യയിൽ നിന്നുളള പണമടവ് (റെമിറ്റൻസ്) കുതിച്ചുയർന്നു. 755 ശതമാനമാണ് ഇതിൽ​ വന്ന വർധനവ്. 2014-15 ൽ 1.325 ബില്യൺ ഡോളറായിരുന്നത് 2017-18 ആയപ്പോൾ 11.33 ബില്യൺ ഡോളറായി ഉയർന്നു.

കയറ്റുമതി

രൂപയുടെ വിലയിടവ് കയറ്റുമതി സ്ഥാപനങ്ങൾക്ക് ഗുണകരമായി. അവരുടെ ഉൽപ്പനങ്ങൾ വിദേശത്ത് കൂടുതൽ മത്സരസ്വഭാവത്തോടെ എത്തിക്കാൻ സാധിക്കും. തുണി, തുകൽ, ജെംസ്, ജ്വല്ലറി, എന്നിവയ്ക്ക് ഇത് ഗുണകരമാകും. വിദേശത്ത് നിന്നും ധനസഹായം ലഭിക്കുന്നവർക്കും ഇത് ഗുണകരമാകും.  തങ്ങളുടെ സേവനത്തിനു   വിദേശ കറന്‍സിയില്‍ ബില്‍ ചെയ്യുന്ന ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനികള്‍ക്ക് ഇത് ഗുണകരമാകും. രൂപയുടെ വിലയിടിവ് കയറ്റുമതി വളർച്ചയ്ക്ക് സഹാകയമാകും.

indina rupee, devaluation,

എന്നാൽ​ കാര്യങ്ങൾ അത്ര നിസ്സാരമല്ല. കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം ഇറക്കുമതി നിയന്ത്രിച്ചുകൊണ്ട് വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുളള ശ്രമങ്ങളുണ്ടാകണമെന്ന് ഡിബി എസ് ബാങ്ക് ഇക്കണോമിസ്റ്റ് രാധികാ റാവു അഭിപ്രായപ്പെട്ടു. ദുർബലമായ രൂപ ഇന്ത്യൻ വ്യാപാര മേഖലയുടെ മത്സര ശേഷി വർധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ദുർബലമായ രൂപ, കയറ്റുമതി വർധിപ്പിക്കുന്നതിന് അപര്യാപ്തവും ഫലമില്ലാത്തതുമായ ഒന്നാണ്. ഇന്ത്യയുടെ കയറ്റുമതിയും വിദേശത്ത് നിന്നുളള ഇറക്കുമതിയും ആഗോളതലത്തിലെ ആവശ്യങ്ങളുടെ പ്രവണതയും ഒരേ സമയത്ത് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത് ദുർബലമായ രൂപയേക്കാൾ നിർണായകമാണ് രാധികാ റാവു പറയുന്നു.

ഇന്ത്യൻ കയറ്റുമതി രംഗം ശക്തമാക്കി നിർത്താൻ ചില തരത്തിലുളള രൂപയുടെ മൂല്യശോഷണം ആവശ്യമാണെന്ന് ഈ രംഗത്തുളള വിദഗ്‌ദർ വാദിക്കുന്നു. റെഡിമെയ്‌ഡ് വസ്ത്രങ്ങളുടെ കയറ്റുമതി കഴിഞ്ഞ​ ഒരു വർഷമായി താഴോട്ട് വീഴുകയാണ്. ഏപ്രിൽ – ഓഗസ്റ്റ് കാലയളവിൽ മാത്രം 12 ശതമാനത്തിലേറെ ഇടിവാണ് ഈ മേഖലയിൽ നിന്നുളള കയറ്റുമതിക്ക് സംഭവിച്ചത്. ഇന്ത്യ സബ്സിഡി നൽകുന്നതിനെ ലോക വ്യാപാര സംഘടനയിൽ യു എസ് എതിർത്തിരുന്നു. ഇത് കയറ്റുമതിയെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാരിന് തടസ്സമായി. ഇത് വ്യക്തമാക്കുന്നത് കയറ്റുമതിക്കാർ ഇത് സന്തോഷം നല്‍കുന്നില്ല എന്നതാണ്.

ഇതിന് പുറമെയാണ് ജി എസ് ടി സൃഷ്ടിച്ച പ്രതിസന്ധികൾ. വികസ്വര സമ്പദ് വ്യവസ്ഥയിലെ കറൻസികൾക്ക് മൂല്യശോഷണമുണ്ടായ രാജ്യങ്ങളും  കയറ്റുമതി ചെയ്യുന്ന കമ്പനികളെ ഈ സാധ്യത മുതലാകുന്നതില്‍  തടസ്സം സൃഷ്ടികുനുണ്ട്‌. ഈ വർഷം ജനുവരിയിൽ ഡോളറുമായി യുവാൻ 5.24 ശതമാനം ഇടിവുണ്ടായപ്പോൾ ഇന്തോനേഷ്യൻ റുപയ്യ 6.81 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നുവെന്ന് ഇന്ത്യൻ റേറ്റിങ്ങ്സുമായി ബന്ധപ്പെട്ട അനലിസ്റ്റ് പറയുന്നു.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rupee all time low against us dollar rupee value