scorecardresearch

Latest News

ഒന്‍പതുമാസം പ്രായമായ കുഞ്ഞിനു മുതല്‍ ഹെല്‍മെറ്റ് വേണം; ഇരുചക്ര വാഹന വേഗം 40 കിലോമീറ്ററില്‍ കൂടരുത്

നാലു വയസിനു താഴെയുള്ള കുട്ടികളെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ആളുമായി സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കണം.

Helmet, Speed limit, Two Wheeler, Children, കുട്ടികൾ ഹെൽമറ്റ് ധരിക്കണം, ബാക്ക്, വേഗപരിധി 40 കിലോമീറ്റർ, Malayalam News, IE Malayalam

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഒന്‍പതു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് ഉള്‍പ്പെടെ, ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ള മോട്ടോര്‍വാഹന നിയമഭേദഗതിയുടെ കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.

നാലു വയസിനു താഴെയുള്ള കുട്ടികളെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ആളുമായി സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കണം.

ഒന്‍പതു മാസത്തിനും നാലു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളെ തലയ്ക്ക് അനുയോജ്യമായ ക്രാഷ് ഹെല്‍മെറ്റ് അല്ലെങ്കില്‍ നിശ്ചിത ഗുണനിലവാരമുള്ള സൈക്കിള്‍ ഹെല്‍മെറ്റ് ധരിക്കണം.

നാലു വയസുവരെ പ്രായമുള്ള കുട്ടിയെ പിന്നില്‍ ഇരുത്തിക്കൊണ്ടുപോകുന്ന മോട്ടോര്‍ സൈക്കിളിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുത് ഐന്നീ വ്യവസ്ഥകളും കരട് നിയമത്തില്‍ പറയുന്നു.

Also Read: സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്; നവംബർ ഒമ്പത് മുതൽ അനിശ്ചിതകാല പണിമുടക്ക്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rules for two wheelers journey with kids helmet speed limit ministry of road transport and highways