scorecardresearch

വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണ് നടപടി

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. പരിശോധന ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. യാത്രാ മനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്സിനെടുത്തവര്‍ക്കും ഇത് ബാധകമാണ്.

ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ബസ്, ലോറി ജീവനക്കാര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അതിര്‍ത്തികള്‍ക്ക് പുറമെ റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലും പരിശോധനക്കായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെയും പ്രതിദിന കേസുകള്‍ 20,000 കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്.

Also Read: കുതിരാൻ തുരങ്കം തുറന്നു; ഉദ്ഘാടന ചടങ്ങുകളില്ലാതെ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rtpcr negative certificate mandatory for travelers from kerala