മദ്ധ്യപ്രദേശ്: ജെഎൻയു സമരനായകൻ കനയ്യ കുമാറിനെതിരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മദ്ധ്യപ്രദേശിലെ ഇൻഡോറിൽവെച്ചാണ് കനയ്യ കുമാറിനെതിരെ ആക്രമണം ഉണ്ടായത്. എ​ഐ​വൈ​എ​ഫ്- എ​ഐ​എ​സ്എ​ഫ് സേ​വ് ഇ​ന്ത്യ, ചെ​യ്ഞ്ച് ഇ​ന്ത്യ-​ലോം​ഗ് മാ​ർ​ച്ചി​ നയിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഇൻഡോറിലെ ഒരു സ്വകാര്യ ഹാളിൽവെച്ചായിരുന്നു പരിപാടി. ഈ ഹാളിലേക്ക് പ്രകടനമായി എത്തിയ ആർഎസ്എസ് പ്രവർത്തർ സി​പി​ഐ, എ​ഐ​വൈ​എ​ഫ്, എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. ഇതിന് ശേഷമാണ് ആർഎസ്എസ് പ്രവർത്തകർ കനയ്യ കുമാറിനെ ആക്രമിച്ചത്. ഇ​തേ​തു​ട​ർ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. പി​ന്നീ​ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​തി​നു​ശേ​ഷ​മാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook