ന്യൂഡല്‍ഹി: ‘ആണിന്റെ ജോലി പണം ഉണ്ടാക്കലാണ്. ആണത്തമാണ് പുരുഷന്റെ യോഗ്യത, സ്ത്രീയുടെ യോഗ്യത മാതൃത്വവും. അത് അവൾ ഒരിക്കലും മറക്കരുത്.’ ആര്‍എസ്എസ്സിന്റെ വനിത സംഘടനയായ രാഷ്ട്രീയ സേവികാ സമിതി കാര്യവാഹികയായ ചന്ദ്രലേഖ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞ വാക്കുകളാണിത്. പെണ്‍കുട്ടികളെ ആയോധനമുറകള്‍ അഭ്യസിപ്പിച്ച് ‘ഉത്ബുദ്ധരാക്കാൻ’ ആർഎസ്എസ് വനിതാ വിഭാഗം നടത്തിയ
ആയുധ പരിശീലന കളരിയിൽ സംസാരിച്ചതിന് ശേഷമാണ് ഇവർ ഇക്കാര്യം പറഞ്ഞത്. ലാത്തി, കത്തി, വാള്‍ എന്നിവ ഉപയോഗിക്കാനായിരുന്നു പരിശീലനം.

‘ഒരു സ്ത്രീയുടെ പരമമായ ലക്ഷ്യമെന്നത് ഒരു നല്ല അമ്മയായി തീരുകയെന്നതാണ്. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം അമ്മ വളര്‍ത്തുന്നത് പോലിരിക്കും. അമ്മയാണ് അന്തിമമായ സൃഷ്ടാവ്. ഒരാളെ വിശുദ്ധനും വിനാശകാരിയുമാക്കി വളര്‍ത്താന്‍ അമ്മയ്ക്ക് സാധിക്കും.’ ചന്ദലേഖ പറയുന്നു.

കുടുംബത്തെ എങ്ങനെ യോജിപ്പിച്ചു കൊണ്ടു പോകണമെന്നുള്ള പ്രത്യേക പരിശീലനമാണ് രാഷ്ട്രീയ സേവിക സമിതി പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ പ്രസംഗം ആരംഭിച്ചത്. എങ്ങനെ വിജയശ്രീലാളിതരാവാമെന്നും തകര്‍ന്ന് ക്ഷയിച്ച കുടുംബങ്ങളില്‍ എങ്ങനെ സമാധാനം കൊണ്ടു വരാമെന്നും രാഷ്ട്രീയ സേവിക സമിതി പെണ്‍കുട്ടികളെ പഠിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.

ന്യൂഡല്‍ഹിയിലെ സരസ്വതി ബാല്‍മന്ദിറിലെ 50ഓളം സ്‌കൂള്‍ കുട്ടികള്‍ക്കായിരുന്നു അവധി ദിനങ്ങളിൽ പരിശീലന കളരി. പിങ്ക് കരയുള്ള ഷാളും വെള്ള ചുരിധാറും ധരിച്ച് അവർ ആയോധന മുറകളില്‍ ഏര്‍പ്പെട്ടു.

Read More : ‘അടിവസ്ത്രം ഇട്ട് വാര്‍ത്ത വായിക്കാന്‍’ പറഞ്ഞ മതപുരോഹിതന്റെ വായടപ്പിച്ച് അവതാരകയുടെ മറുപടി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ