/indian-express-malayalam/media/media_files/uploads/2019/03/ayodhya-ram-mandir.jpg)
Supporters of the Temple at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നുവെങ്കിലും രാമക്ഷേത്രം സംബന്ധിച്ച തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആര്‍എസ്എസ്. അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ പണിയൂവെന്നും ആര്‍എസ്എസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു രാമക്ഷേത്രം-ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ പാനലിനെ നിയോഗിക്കാനുള്ള സുപ്രീം കോടി ഉത്തരവ്.
സുപ്രീം കോടതി ഉത്തരവ് അനുകൂലമായൊരു തുടക്കമാണെന്ന് പ്രതികരിച്ച ആര്‍എസ്എസ് ഹിന്ദുസംഘടനകളുടെ ഭാഗത്തു നിന്നും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥ ചര്‍ച്ച പാനലില്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. അദ്ദേഹം ഹിന്ദുക്കളുടെ വികാരം മനസിലാക്കുകയും അഭിപ്രായം മുന്നോട്ടു വയ്ക്കുകയും ചെയ്യുമെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്എസ് വളരെ മുമ്പേ തങ്ങളുടെ നിലപാട് അറിയിച്ചതാണെന്നും അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ പണിയാന്‍ അനുവദിക്കൂവെന്നും അഖില ഭാരതീയ പ്രതിനിധി സഭാ കാര്യവാഹക് ഭയ്യാജി ജോഷി പറഞ്ഞു. '1980-90 കാലത്താണ് രാമജന്മഭൂമി മൂവ്‌മെന്റ് ആരംഭിച്ചത്. അത് ഇപ്പോഴും തുടരുന്നുണ്ട്. രാമക്ഷേത്രം പണിയും വരെയും അത് തുടരും,' ജോഷി വ്യക്തമാക്കി.
'ജുഡീഷ്യറി നടപടികള്‍ വേഗത്തിലാകുകയും കോടതി വിധി വരികയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ തടസങ്ങളും നീക്കി ഹിന്ദുവിന്റെ അഭിമാനത്തിന്റെ പ്രതീകം അവിടെ പുനഃസ്ഥാപിക്കും,' ജോഷി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.