scorecardresearch

പുസ്തകങ്ങൾ മുതൽ സിനിമ വരെ, പി ആർ ഏജൻസി മുതൽ അഭിമുഖങ്ങൾ വരെ: ആർ എസ് എസ് മുഖം മിനുക്കുന്നതിങ്ങനെ

ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദത്തിലൂടെയുള്ള സംഘത്തിന്റെ വീക്ഷണത്തെ അംഗീകരിച്ചുകൊണ്ട്, ആർഎസ്എസ് അതിന്റെ സാമൂഹിക ഇടപെടൽ വിപുലപ്പെടുത്താൻ ശ്രമിക്കുന്നു

ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദത്തിലൂടെയുള്ള സംഘത്തിന്റെ വീക്ഷണത്തെ അംഗീകരിച്ചുകൊണ്ട്, ആർഎസ്എസ് അതിന്റെ സാമൂഹിക ഇടപെടൽ വിപുലപ്പെടുത്താൻ ശ്രമിക്കുന്നു

author-image
Deeptiman Tiwary
അപ്‌ഡേറ്റ് ചെയ്‌തു
New Update
rss | rss majoritarian image | rss cinema fund

മാധ്യമങ്ങളുമായുള്ള ബന്ധത്തിൽ സംഘത്തിന് പണ്ടേയുണ്ടായിരുന്ന "ലജ്ജ" - പലപ്പോഴും "സംശയാസ്‌പദമായ" - സംഘ് ഇപ്പോൾ അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ആഭ്യന്തര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ സജീവമായി പങ്കിടുന്നു

ഈ വർഷം മെയ് മാസത്തിൽ ഡൽഹിയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ "സംഘപരിവാറിനെ പലപ്പോഴും "ഭൂരിപക്ഷവാദം" എന്ന കണ്ണാടിയിലൂടെയാണ് കാണുന്നതെന്നും, ഇത് അസത്യമാണെന്നും മാത്രമല്ല, അവർ ചെയ്ത "അതിഗംഭീരമായ സാമൂഹിക പ്രവർത്തനങ്ങളെ" അവഗണിച്ചുവെന്നും കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

Advertisment

"സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ഞങ്ങൾ പ്രവർത്തിക്കുന്നു… ഭഗവാൻ ബുദ്ധന്റെ ചിന്തകളും സംഘത്തിന്റെ ആശയങ്ങളും ഒന്നുതന്നെയാണ്," എന്നും മന്ത്രി പറഞ്ഞു.

സംഘത്തിന്റെ ലോകവീക്ഷണത്തെ കുറിച്ചുള്ള പൂർണമായ ചിത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ആർഎസ്എസ് പരാജയപ്പെട്ടുവെന്ന നിശബ്ദമായ അംഗീകാരമായിരുന്നു പ്രസ്താവന.

എന്നാൽ ഇതിന്റെ ഒരു കാരണം മാധ്യമങ്ങളുമായുള്ള ആർ എസ് എസിന്റെ ഇടപെടലിന്‍റെ അഭാവമാണ് എങ്കിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഘടനാപരമായ പ്രവർത്തനങ്ങളിലൂടെ അതിന്റെ സാമൂഹിക പ്രവർത്തനം രേഖപ്പെടുത്താൻ അവർ ശ്രമിച്ചു.

Advertisment

മാധ്യമങ്ങളുമായുള്ള ബന്ധത്തിൽ സംഘത്തിന് പണ്ടേയുണ്ടായിരുന്ന "ലജ്ജ" - പലപ്പോഴും "സംശയാസ്‌പദമായ" - സംഘ് ഇപ്പോൾ അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ആഭ്യന്തര പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ സജീവമായി പങ്കിടുന്നു, അതിന്റെ മുൻനിര നേതാക്കൾ പത്രപ്രവർത്തകരുമായി സംവദിക്കാൻ കൂടുതൽ ശ്രദ്ധിക്കുകയും അതിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യമായിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ജനുവരിയിൽ ആർഎസ്എസ് ബന്ധമുള്ള മാസികകളായ 'പാഞ്ചജന്യ'യ്ക്കും 'ഓർഗനൈസറി'നും നൽകിയ അഭിമുഖത്തിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഒരു മുഖ്യധാരാ ശക്തിയായതിനാൽ സംഘ് മാധ്യമങ്ങളെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാക്കി. "പല വിഷയങ്ങളിലും മാധ്യമങ്ങളെ സമീപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും, അത് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ അത് വിപരീതഫലമുണ്ടാക്കാം. നമ്മൾ എന്തിനാണ് നിഴലിൽ ഒളിക്കുന്നത് എന്ന് അവർ ചിന്തിച്ചേക്കാം. ഞങ്ങൾക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു, എന്നാൽ “പബ്ലിസിറ്റിക്കായുള്ള ആസക്തി”ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നിലവിലെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ 2016ൽ ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുത്തതാണ് ഈ മാറ്റത്തിന്റെ ആദ്യ സൂചനകളിലൊന്ന്. കോർപ്പറേറ്റുകള്‍ സ്പോൺസർ ചെയ്യുന്ന മാധ്യമ പരിപാടികൾ മുൻകാലങ്ങളിൽ ആർ എസ് എസ്സിന്റെ ഉന്നത നേതാക്കൾ ഒഴിവാക്കിയിരുന്നു.

ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയോടൊപ്പം ഹൊസബലെയും 2017ൽ, ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു, ആർ എസ് എസ് നെറ്റിചുളിച്ച് മാത്രം കണ്ടിരുന്ന എഴുത്തുകാരുടെ സമ്മേളനമായിരുന്നു ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ.

publive-image
ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയോടൊപ്പം ജനറൽ സെക്രട്ടറി ഹൊസബലെ ദത്താത്രെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

മുതിർന്ന മാധ്യമപ്രവർത്തകരുമായി ഭഗവത് തന്നെ അനൗപചാരികമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

എന്തിനധികം, ആർഎസ്എസുമായി ബന്ധമുള്ള സാമൂഹിക സേവന സംഘടനയായ രാഷ്ട്രീയ സേവാ ഭാരതി (ആർഎസ്ബി) ഏപ്രിലിൽ ജയ്പൂരിൽ നടത്തിയ പരിപാടിയുടെ ചുക്കാൻ പിടിച്ചത് പ്രൊഫഷണൽ പബ്ലിക് റിലേഷൻസ് കമ്പനിയായ ദി യെല്ലോ കോയിൻ കമ്മ്യൂണിക്കേഷൻസാണ്.

യെല്ലോ കോയിൻ കമ്പനിയുടെ സ്ഥാപകയായ ഗീതാ സിങ് , 2014-'15 ലാണ് താൻ ആദ്യമായി ആർഎസ്‌ബിയുമായി ബന്ധപ്പെട്ടതെന്നും അവരുടെ “പ്രവൃത്തിയെ” പിന്തുണയ്ക്കാൻ ഉത്സുകയായിരുന്നെന്നും പറയുന്നു. “ഇവന്റ് മാനേജ്‌മെന്റ്, വീഡിയോ പ്രൊഡക്ഷൻ, വെബ്‌സൈറ്റ് ഹോസ്റ്റിംഗ് മുതൽ കമ്മ്യൂണിക്കേഷൻ വരെയുള്ള കാര്യങ്ങൾ അവർക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾ ലോജിസ്റ്റിക് ചെലവുകൾ മാത്രമേ ഈടാക്കൂ. ഞങ്ങളുടെ മറ്റ് സേവനങ്ങൾ വൊളന്ററിയായാണ് ചെയ്യുന്നത്,” എന്ന് ഗീതാ സിങ് പറയുന്നു.

ആർഎസ്എസ് ഇപ്പോൾ കാര്യമായി ശ്രദ്ധിക്കുകയും ഇടപഴകുകയും ചെയ്യുന്ന മേഖലകളിലൊന്നാണ് സിനിമാരംഗം, സംഘടനയുടെ വിശ്വാസങ്ങളുമായി ഒത്തുപോകുന്ന സിനിമകളെ പിന്തുണച്ച് രംഗത്തുവരുന്നു; ജൂണിൽ 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ സ്‌ക്രീനിങ്ങിൽ പങ്കെടുത്ത മോഹൻ ഭാഗവത് അതിനെ "ലോക നിലവാരം" ഉള്ള സിനിമ എന്ന് വിശേഷിപ്പിച്ചു.

വിഎച്ച്‌പി പ്രസിഡന്റ് അലോക് കുമാറും സംസ്‌കാർ ഭാരതിയുടെ അനുപം ഭട്‌നാഗറും ട്രസ്റ്റികളായി 2016-ൽ സ്ഥാപിച്ച ഭാരതീയ 'ചിത്ര സാധന'യിലൂടെയാണ് ഈ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. "ഭാരതീയ മൂല്യങ്ങളോടും ധാർമ്മികതയോടും പ്രതിജ്ഞാബദ്ധതയുള്ള ചലച്ചിത്ര പ്രവർത്തകരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക", "ഭാരതീയ മൂല്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ട് രൂപീകരിക്കുക" എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

കൂടാതെ, ആർഎസ്എസ് അതിന്റെ പ്രധാന പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾക്കപ്പുറം അതിന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകങ്ങളും ജേണലുകളും പുറത്തിറക്കുന്നു. മന്ത്രി ഭൂപേന്ദ്ര യാദവ് ആർഎസ്എസ് പ്രവർത്തനം വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച ചടങ്ങ് നാല് സാധാരണ സംഘ് പ്രവർത്തകരുടെ പോരാട്ടങ്ങളും പ്രവർത്തനങ്ങളും അവരുടെ ഉന്നതിയിലേക്കുള്ള വഴികളും രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രകാശനവും കൂടിയായിരുന്നു.

“കാഴ്ചപ്പാട് പ്രധാനമാണ്. നെറ്റ്‌വർക്ക് ഉണ്ടായാലും നിങ്ങൾക്ക് എല്ലായിടത്തും എത്തിച്ചേരാനാകില്ല, പക്ഷേ നിങ്ങളുടെ ആശയങ്ങൾക്ക് കഴിയും. സാമൂഹിക പ്രവർത്തനത്തിലൂടെയാണ് നിങ്ങൾ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്.” പുസ്തകത്തിന്റെ എഡിറ്റർ രാമാനന്ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇതുപോലുള്ള മറ്റ് പുസ്തകങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘവുമായി ബന്ധമുള്ള തിങ്ക് ടാങ്കായ സെന്റർ ഓഫ് പോളിസി റിസർച്ച് ആൻഡ് ഗവേണൻസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന രാമാനന്ദ് വ്യക്തമാക്കി.

publive-image
ആർഎസ്എസ് മേധാവി മോഹൻ ഭാഗ്‌വതും ജെഎൻയു വൈസ് ചാൻസ്‌ലർ ശാന്തിശ്രീ ധൂലിപുഡി പണ്ഡിറ്റും പുസ്തക പ്രകാശന ചടങ്ങിൽ | Express File Photo: Pavan Khengre

കൂടാതെ, ഈ പുസ്‌തകങ്ങൾ ഇപ്പോൾ വലിയ ചടങ്ങുകളിൽ പ്രകാശനം ചെയ്യുന്നു. "മുമ്പ് സംഘം ആഭ്യന്തര ആവശ്യങ്ങൾക്കായാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ, "ഇപ്പോൾ ഞങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നത്" എന്ന് ഒരു മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ വിശദീകരിക്കുന്നു.

മാധ്യമങ്ങളോട് ആർ എസ് എസ് താൽപ്പര്യം കാണിക്കുന്നുവെന്ന് സമ്മതിച്ചുകൊണ്ട് ആർഎസ്എസ് ദേശീയ പബ്ലിസിറ്റി ഇൻ ചാർജ് സുനിൽ അംബേക്കർ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “പ്രധാനമായ പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങൾക്കപ്പുറം, ആർ എസ് എസ് ചെയ്യുന്ന ഏതൊരു നല്ല പ്രവർത്തനവും രേഖപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകൾക്കപ്പുറമാണ് സംഘം."

ആളുകളെ നേരിൽ കണ്ട് ആശയപ്രചാരണം നടത്തുന്നതാണ് ഏറ്റവും നല്ലതെന്ന് ആർഎസ്എസ് നേരത്തെ വിശ്വസിച്ചിരുന്നതെന്ന് മറ്റൊരു മുതിർന്ന സംഘ പ്രവർത്തകൻ പറയുന്നത്, “ഉദാഹരണത്തിന്, രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ സമയത്ത്, ഞങ്ങൾ രാജ്യത്തെ പകുതിയോളം വീടുകളിലെത്തി.ഞങ്ങൾക്ക് പബ്ലിസിറ്റി ആവശ്യമില്ലെന്നായിരുന്നു പല്ലവി. ഇന്നും അത് സത്യമാണെങ്കിലും, നിങ്ങളുടെ കഥ നിങ്ങൾ സ്വയം പറഞ്ഞില്ലെങ്കിൽ, മറ്റാരെങ്കിലും പറയുമെന്ന് ഒരു തിരിച്ചറിവുണ്ട്… ഇപ്പോൾ ഞങ്ങൾ ആർഎസ്എസ് മേധാവിയുടെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ പോലും പങ്കിടുന്നു. നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചില വിവരങ്ങൾ മാധ്യമങ്ങളിൽ വന്നാൽ അവഗണിക്കുക എന്നതായിരുന്നു ഞങ്ങളുടെ നയം. ഇപ്പോൾ ഞങ്ങൾ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു," ഭാരവാഹിയായ വ്യക്തി പറയുന്നു.

സംഘത്തെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത മാധ്യമങ്ങൾ കാണുന്നത് "പുതിയ ദേശീയ പരിതസ്ഥിതി"യുടെ ഭാഗമായാണെന്നാണ് മറ്റൊരു ആർഎസ്എസ് നേതാവ് പറയുന്നത്, ഈ മാറ്റവും പരസ്പര വിശ്വാസം കൊണ്ട് വന്നിട്ടുണ്ട്. "ഒരു അനൗപചാരിക സംഭാഷണത്തില്‍ നമ്മൾ പറയുന്നതെല്ലാം ഒരു പത്രത്തിന്റെ മുൻ പേജിൽ അവസാനിക്കില്ലെന്ന് ഞങ്ങൾക്കറിയാം." അദ്ദേഹം പറഞ്ഞു.

Cinema Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: