/indian-express-malayalam/media/media_files/uploads/2017/06/rss-759.jpg)
ലക്നൗ : അയോധ്യയിലെ പ്രശ്നഭൂമിയില്‍ ശാശ്വതമായൊരു പരിഹാരം കാണണമെന്ന ആവശ്യമുയര്‍ത്തികൊണ്ട് ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം) അയോധ്യയിലേക്ക് പഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ പതിനൊന്നിനു നടക്കുന്ന യാത്ര ലക്നൗവില്‍ നിന്നും ആരംഭിക്കുവാനാണ് പദ്ധതി.
ലക്നൗ- ഫരീദാബാദ് ദേശീയപാതയില്‍ നടക്കുന്ന യാത്രയില്‍ ഏതാണ്ട് നൂറോളം എംആര്‍എം പ്രവര്ത്തകരാവും പങ്കെടുക്കുന്നു. യാത്രയിലുടനീളം അയോധ്യയിലെ പ്രശ്നഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ഹിന്ദുക്കളെ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലീംങ്ങളുമായി സംവദിക്കുവാനാണ് സംഘടന പദ്ധതിയിടുന്നത്. ഈ പ്രദേശങ്ങളിളൊക്കെ ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ലഘുലേഖകളും വിതരണം ചെയ്യും.
" ഞങ്ങള്‍ മുസ്ലീംങ്ങള്‍ക്ക് മക്കയേയും മദീനയേയും കുറിച്ച് പറയാന്‍ സാധിക്കുന്നതു പോലെ ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമിയെ കുറിച്ചും കൂടുതലായി പറയാന്‍പറ്റും എന്ന് മുസ്ലീംങ്ങളെ ധരിപ്പിക്കുവാനായിരിക്കും ഞങ്ങളുടെ ശ്രമം." എംആര്‍എം ഉത്തരാഖണ്ട് നേതാവായ ഖുര്‍ഷീദ് ആഘാ പറഞ്ഞു.
പ്രശ്നപരിഹാരത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ അഭിപ്രായപ്രകടനവും തങ്ങള്‍ മുസ്ലീംങ്ങളെ അറിയിക്കുമെന്ന് പറഞ്ഞ ഖുര്‍ഷിദ്. കൂടുതല്‍ മുസ്ലീംങ്ങള്‍ ഉള്ള മറ്റേതെങ്കിലും പ്രദേശത്തേക്ക് പള്ളി മാറ്റിപണിയുന്നതിനെ കുറിച്ചും മുസ്ലീംങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. ഇതിനുപുറമേ, പ്രശ്നഭൂമിയില്‍ നിന്നും പുരാവസ്തുവകുപ്പിനു ലഭിച്ച വിഗ്രഹങ്ങളെ കുറിച്ചും മറ്റും സമുദായത്തിന്‍റെയിടയില്‍ അറിയിക്കുക എന്ന ഉദ്ദേശവും യാത്രയ്ക് ഉണ്ട് എന്നാണു ഖുര്‍ഷിദ് ആഘാ പറയുന്നത്.
"ഹിന്ദുവിനു അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ സാധിക്കില്ലാഎങ്കില്‍ അവരത് പാക്കിസ്ഥാനിലാണോ പണിയുക ? " ഖുര്‍ഷിദ് ആഘാ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
യാത്രയെ അയോധ്യയിലെ എംആര്‍എം പ്രവര്‍ത്തകയും രാമജന്മഭൂമി ന്യാസും ചേര്‍ന്നു സ്വീകരിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. " സെപ്റ്റംബര്‍ പതിനേഴാം തീയ്യതി അയോധ്യയിലൊരു വലിയ ആള്‍കൂട്ടം തന്നെയുണ്ടാവും. പഥയാത്ര വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് എങ്കില്‍ വാരാണസി, റായിബറേലി, മൗ, അസംമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സമാനമായ യാത്രകള്‍ നടത്തുമെന്നും ഖുര്‍ഷിദ് ആഘാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.