ന്യൂഡെല്‍ഹി: ‘പൂ എറിയുന്ന വുവാവിന്റെ’ ചിത്രമടങ്ങിയ ടീഷര്‍ട്ട് ധരിച്ച ജെ.എന്‍.യു വിദ്യാര്‍ഥിയെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാന്‍ സങ്കപരിവാര്‍ശ്രമം. ഇംഗ്ലണ്ടിലെ അജ്ഞാതനായ ചിത്രകാരന്‍ ബാങ്ക്‌സിയുടെ പ്രശസ്തമായ ചിത്രമാണെന്ന് അറിയാതെയാണ് ‘കല്ലെറിയുന്ന കശ്മീരിയുടെ ചിത്രം’ എന്ന് പറഞ്ഞ് സംഘപരിവാര്‍ കള്ളപ്രചരണം നടത്തുന്നത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അരികില്‍ നില്‍ക്കുന്ന ബാങ്ക്‌സ്‌കി ചിത്രമുള്‍പ്പെട്ട ടീഷര്‍ട്ടിട്ട വിദ്യാര്‍ഥിയുടെ ചിത്രമുള്‍പ്പെടെ നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ പ്രചരണം.
‘ സീതാറാം യെച്ചൂരിക്കടുത്ത് നില്‍ക്കുന്ന ജെ.എന്‍.യുക്കാരന്റെ ടിഷര്‍ട്ടു നോക്കൂ. കശ്മീരിലെ കല്ലേറുകാരാണ് ഇവരുടെ മാതൃകയെന്നും ബി.ജെ.പി നേതാവ് ഗൗരവ് സിംഗാല്‍ ട്വീറ്റു ചെയ്തു. എന്നാല്‍ ഇതിന് താഴെയായി നിരവധി പേരാണ് ആര്‍എസ്എസിനെ സത്യാവസ്ഥ പറഞ്ഞുകൊടുത്ത് പരിഹസിച്ച് തംഗത്തെത്തിയത്.

തൊട്ടുപിന്നാലെ ബാങ്ക്സ്കിയുടെ ‘ഫ്ലവര്‍ ത്രോവര്‍’ ചിത്രവും വിശദാംശങ്ങളും ട്വീറ്റു ചെയ്തതോടെ സംഘി പ്രചരണം തുടക്കത്തില്‍ തന്നെ പാളി. ബാങ്ക്‌സ്‌കിയുടെ പ്രശസ്തമായ കലയാണിതെന്നും കല്ലല്ല, പൂക്കളാണ് കൈയിലെന്നും പ്രമുഖ ബ്ലോഗറും സംഗീതജ്ഞനുമായ ക്രിഷ് അശോക് പറഞ്ഞു.

ബാങ്ക്‌സ്‌കിയുടെ രചനകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ‘ഫ്ലവര്‍ ത്രോവര്‍/ ഫ്ലവര്‍ ബോംബര്‍’. ജറുസലേമിലാണ് ആദ്യമായി ചിത്രം കണ്ടത്. 2005ല്‍ ജറുസലേമില്‍ ഒരു ഗേ പരേഡ് നടന്നിരുന്നു.

പരേഡിനുനേരെ ചിലര്‍ അക്രമമഴിച്ചുവിടുകയും മൂന്നുപേരെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന ആസ്പദമാക്കിയാണ് ബാങ്ക്സ്കി ഈ ചിത്രം വരച്ചതെന്നാണ് സൂചന. ചുവരെഴുത്തിലൂടെ സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ആ അഞ്ജാത കലാകാരന്‍ അവതരിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ