ജയ്പൂർ: ബലാത്സംഗവും ഗാര്‍ഹിക പീഡനവും വര്‍ധിച്ചുവരാന്‍ കാരണം വാലന്റൈൻസ് ഡേ അടക്കമുള്ള പാശ്ചാത്യ സ്വാധീനമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മുത്തലാഖിന് കാരണവും പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ് ആരോപിച്ചു. ജയ്പൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്എസ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ദ്രേഷ് കുമാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘ഭാരതത്തിൽ പ്രണയം വിശുദ്ധമാണ്. കൃഷ്ണന്റെയും രാധയുടേയും പ്രണയം പോലെ, ലൈലയുടേയും മജ്നുവിന്റേയും പ്രണയംപോലെ പരിശുദ്ധമാണ് അത്. പാശ്ചാത്യ സംസ്‌ക്കാരത്തിന്റ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്റൈന്‍സ് ഡേയിലാണ് ആളുകള്‍ ഇപ്പോൾ സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതിനാലാണ് ബലാത്സംഗം, ഗാർഹിക പീഡനം, മുത്തലാഖ് എന്നവ വർദ്ധിക്കുന്നത്’ ഇന്ദ്രേഷ് കുമാർ അഭിപ്രായപ്പെട്ടു.

ഇത്തരം ദുഷ് പ്രവണതകൾക്കെതിരെ സമൂഹത്തിനെ നവീകരിക്കുയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഇന്ദ്രേഷ് കുമാർ ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയതു.

ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവർത്തിയാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook