/indian-express-malayalam/media/media_files/uploads/2023/09/RSS-joint-general-secretary-Krishna-Gopal.jpg)
Gopal said before the 12th Century, women were reasonably free and contributed significantly to Indian society. (File)
ശൈശവ വിവാഹം, സതി, വിധവ പുനർവിവാഹ നിരോധനം, സ്ത്രീകൾക്കിടയിലെ നിരക്ഷരത തുടങ്ങിയവ ഇന്ത്യൻ സമൂഹത്തിലേക്ക് കടന്നു വന്നത് ഇസ്ലാമിക അധിനിവേശം മൂലമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നാരീ ശക്തി സംഘത്തിന്റെ നേതൃത്വത്തിൽ ഡൽഹി സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിച്ച ഗോപാൽ, പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പ് സ്ത്രീകൾ ഏറെക്കുറെ സ്വതന്ത്രരായിരുന്നുവെന്നും ഇന്ത്യൻ സമൂഹത്തിന് കാര്യമായ സംഭാവനകൾ
അവർ നൽകിയിരുന്നുവെന്നും പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം ഒരു ശാസ്ത്രജ്ഞനാകുന്നത് പോലെ തന്നെ പ്രധാനമാണ് അടുക്കള കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞു.
'നമുക്ക് മധ്യകാലഘട്ടത്തിലേക്ക് വരാം. വളരെ പ്രയാസകരമായ സമയമായിരുന്നു അത്… കീഴടക്കാൻ വരുന്ന ശക്തികളോട് പൊരുതുകയാണ് രാജ്യം മുഴവൻ അപ്പോൾ. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു, സർവകലാശാലകൾ നശിപ്പിക്കപ്പെട്ടു, സ്ത്രീകൾ അപകടത്തിലായി. ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അന്താരാഷ്ട്ര വിപണിയിൽ വിറ്റു. (അഹമ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഗൗരി, (മഹമൂദ്) ഗസ്‌നി എന്നിവരെല്ലാം ഇവിടെ നിന്ന് സ്ത്രീകളെ കൊണ്ടു പോയി വിറ്റിരുന്നു. വലിയ അപമാനത്തിന്റെ കാലമായിരുന്നു അത്. അതിനാൽ, നമ്മുടെ സ്ത്രീകളെ സംരക്ഷിക്കാൻ, നമ്മുടെ തന്നെ സമൂഹം അവർക്ക് ഒന്നിലധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി,' ഗോപാൽ പറഞ്ഞു.
രാമനും കൃഷ്ണനും ഒരു നിശ്ചിത പ്രായത്തിന് ശേഷമാണ് വിവാഹിതരായത്, ഗോപാൽ പറയുന്നു. കാരണം ശൈശവ വിവാഹം ആരംഭിക്കാൻ കാരണം ഇസ്ലാമിക അധിനിവേശമെന്നും അദ്ദേഹം പറഞ്ഞു. അതിനു മുമ്പ് ഇന്ത്യയിൽ സതി എന്ന ആചാരം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ വേണ്ടി ശൈശവ വിവാഹങ്ങൾ ആരംഭിച്ചു. നമ്മുടെ രാജ്യത്തിൽ ‘സതിപ്രഥ’ എന്നത് ഇല്ലായിരുന്നു. രണ്ട് ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടാകാം… എന്നാൽ (ഇസ്ലാമിക അധിനിവേശക്കാരുടെ വരവിനു ശേഷം) ധാരാളം സ്ത്രീകൾ 'ജൗഹർ', 'സതി' എന്നിവ ചെയ്യാൻ തുടങ്ങി,' ഗോപാൽ പറഞ്ഞു, വിധവ പുനർവിവാഹത്തിനും ഒരു നിയന്ത്രണവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്ത്രീകൾ ക്രമേണ വിദ്യാഭ്യാസമില്ലാത്തവരായിത്തീർന്നതും ശൈശവവിവാഹം പോലുള്ള ആചാരങ്ങൾ കടന്നു വന്നതും അങ്ങനെയാണ്. വിധവ പുനർവിവാഹം നിർത്തലാക്കുകയും സ്ത്രീകൾക്ക് ഒന്നിലധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത് സമൂഹത്തിന്റെ അധഃപതനത്തിന്റെ കാലഘട്ടമായിരുന്നു,' ഗോപാൽ പറഞ്ഞു, ഈ നിയന്ത്രണങ്ങൾ നമ്മുടെ സമൂഹത്തിന്റെ നിയമങ്ങളല്ല, മറിച്ച് 'അടിയന്തര സാഹചര്യം' കൈകാര്യം ചെയ്യുന്നതിനുള്ള നടപടിയായിരുന്നു.
എന്നിരുന്നാലും, നിയന്ത്രണങ്ങൾക്കിടയിലും, 12-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ സ്ത്രീകൾ സമൂഹത്തിൽ വലിയ പങ്കു വഹിച്ചുവെന്ന് അദ്ദേഹം അടിവരയിട്ടു.
'പതിമൂന്നാം നൂറ്റാണ്ടിൽ, കബീറിന്റെയും രവിദാസിന്റെയും ഒക്കെ ഗുരുവായിരുന്ന സന്ത് രാമാനന്ദിന് വൈഷ്ണവ ചിന്തയെ വലിയ രീതിയിൽ പ്രചരിപ്പിച്ച നിരവധി സ്ത്രീ ശിഷ്യരും ഉണ്ടായിരുന്നു. സാമൂഹിക പരിഷ്‌കരണത്തിന് സംഭാവന നൽകുകയും വിശുദ്ധരായി മാറുകയും ചെയ്ത നിരവധി സ്ത്രീകൾ ഈ കാലഘട്ടത്തിലുണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തിനെതിരെ മുന്നറിയിപ്പ് നൽകി ഗോപാൽ പറഞ്ഞു, 'നമ്മുടെ രാജ്യത്തെ സ്ത്രീകൾ പാശ്ചാത്യ സ്വാധീനത്തിനെതിരെ ജാഗ്രത പാലിക്കണം… നമ്മൾ പുരോഗമിക്കണം… നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനങ്ങൾ പറപിക്കുക, കപ്പലുകൾ കൈകാര്യം ചെയ്യുക, ഐഎസ്ആർഒയിൽ പോകുക, ശാസ്ത്രജ്ഞനോ ഡോക്ടറോ എഞ്ചിനീയറോ ആകുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ… എന്നാൽ ഒരു സ്ത്രീയായി തുടരുക. ഒരു സ്ത്രീയാണ് വീടിന്റെ ആരൂഢം, അത് ഓർക്കുക. കുട്ടികൾക്കും കുടുംബത്തിനും മൂല്യങ്ങൾ നൽകുന്നത് സ്ത്രീയാണ്.'
കരിയർ കൈകാര്യം ചെയ്യുന്നതു പോലെ തന്നെ പ്രധാനമാണ് അടുക്കള കൈകാര്യം ചെയ്യലും എന്ന് ഗോപാൽ അടിവരയിട്ടു.
'ഞാൻ സുധാ മൂർത്തിയുടെ ഒരു ലേഖനം വായിക്കുകയായിരുന്നു, അവർ വിദേശ യാത്രയ്‌ക്ക് പോകുമ്പോൾ ഭക്ഷണം പൊതിഞ്ഞ് കൊണ്ടു പോകുന്നതായി അതിൽ പറയുന്നുണ്ട്. അവർ ഇൻഫോസിസ് നടത്തുന്നവരാന്. ഇന്ന് സ്ത്രീകൾ ചോദിക്കുന്നു, ‘പാചകമാണോ നമ്മുടെ ജോലി?’. പാചകം ചെയ്യുന്നതിലൂടെ കുട്ടികൾ സ്നേഹിക്കപ്പെടും, അവർ എന്നും നിങ്ങളോടൊപ്പമുണ്ടാകും, . ഇന്ദിരാജി <മുൻ പ്രധാനമന്ത്രി> അടുക്കള സ്വയം കൈകാര്യം ചെയ്തിരുന്നതായി നിങ്ങൾക്കറിയാമോ. നെഹ്‌റുജി പ്രധാനമന്ത്രിയായിരുന്നപ്പോൾ അടുക്കള നിയന്ത്രിച്ചിരുന്നത് ഇന്ദിരാജിയായിരുന്നു,' ഗോപാൽ പറഞ്ഞു.
വീടിന്റെ അന്തരീക്ഷം എങ്ങനെയാവണം എന്ന് നിശ്ചയിക്കേണ്ടത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
'ആധുനികത പലതും നൽകിയിട്ടുണ്ട്, എന്നാൽ ചില കാര്യങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ഇന്ന് നമ്മൾ കൂടുതൽ ഏകാന്തത അനുഭവിക്കുകയാണ്. ആളുകൾ വിഷാദാവസ്ഥയിലാണ്. മദ്യ ഉപഭോഗം വർദ്ധിച്ചു. യുഎസിൽ ഉപയോഗിക്കുന്ന മദ്യത്തിന്റെ മൂന്നിരട്ടിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ആരാണ് ഇതിന് ഉത്തരവാദി? നമ്മുടെ കുടുംബത്തിന്റെ ചുറ്റുപാട് എന്തായിരിക്കണം എന്നത് സ്ത്രീകൾ തീരുമാനിക്കേണ്ട കാര്യമാണ്,' ഗോപാൽ പറഞ്ഞു.
27 സ്ത്രീകൾ ഋഗ്വേദത്തിൽ ശ്ലോകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് എന്നും പുരാതന ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ ഉയർന്ന പദവിയെക്കുറിച്ച് സംസാരിച്ച ഗോപാൽ പറഞ്ഞു.
'ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് അറിയണം, ഞങ്ങളുടെ ഏറ്റവും പഴയ ടെക്സ്റ്റ് വായിക്കുക. ഇത് നമ്മളെ പഠിപ്പിച്ചിട്ടില്ല. സ്വന്തം ചരിത്രത്തെ നാം മറന്നു കളഞ്ഞിരിക്കുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന വിവാഹ സമ്പ്രദായം രൂപപ്പെടുത്തിയത് ഒരു സ്ത്രീ സന്യാസിയാണ്. ഒരു സ്ത്രീ മരുമകളായി വരുമ്പോൾ, നമ്മുടെ രീതികൾ അനുസരിച്ച് അനുസരിച്ച് അവളെ രാജ്ഞി എന്നാണ് വിളിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
തന്നെ അപമാനിച്ചവരെയെല്ലാം നശിപ്പിക്കാനുള്ള മാധ്യമമായി മാറിയ ദ്രൗപദി എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അമ്മയായി കാണുന്ന ഒരു തത്വം നമുക്കുണ്ട്. കാരണം അത് ഒരു സ്ത്രീയുടെ ഏറ്റവും മികച്ച രൂപമാണ്. ദക്ഷിണേന്ത്യയിൽ ആറുവയസ്സുള്ള പെൺകുട്ടിയെപ്പോലും ‘അമ്മ’ എന്നാണ് വിളിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.