scorecardresearch
Latest News

രാജ്യത്ത് ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ മതഭ്രാന്ത് വളരുന്നുവെന്ന് ആർഎസ്എസ്

“സർക്കാർ സംവിധാനത്തിൽ പ്രവേശിക്കാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു” എന്നും ആർഎസ്എസ് റിപ്പോർട്ടിൽ പറയുന്നു

രാജ്യത്ത് ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ മതഭ്രാന്ത് വളരുന്നുവെന്ന് ആർഎസ്എസ്

രാജ്യത്ത് “ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും” പേരിൽ “മതഭ്രാന്ത്” വളരുന്നുണ്ടെന്നും “സർക്കാർ സംവിധാനത്തിൽ പ്രവേശിക്കാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു,” എന്നും ആർഎസ്എസ് ശനിയാഴ്ച പുറത്തിറക്കിയ 2022ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. “ഈ വിപത്തിനെ പരാജയപ്പെടുത്താൻ” സംഘടിത ശക്തിയോടെയുള്ള എല്ലാ ശ്രമങ്ങൾക്കും ആഹ്വാനം ചെയ്യുകയാണെന്നും ആർഎസ്എസ് പറയുന്നു.

“രാജ്യത്ത് വളർന്നുവരുന്ന മതഭ്രാന്തിന്റെ ഭീകരമായ രൂപം പലയിടത്തും വീണ്ടും തലയുയർത്തി. കേരളത്തിലും കർണാടകയിലും ഹിന്ദു സംഘടനകളുടെ പ്രവർത്തകരുടെ ക്രൂരമായ കൊലപാതകങ്ങൾ ഈ വിപത്തിന്റെ ഉദാഹരണമാണ്. വർഗീയ ബോധം, റാലികൾ, പ്രകടനങ്ങൾ, ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ സാമൂഹിക അച്ചടക്കം, ആചാരങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവയുടെ ലംഘനം എന്നിവ വർധിക്കുന്നു. നിസ്സാര കാരണങ്ങളാൽ പ്രേരിതമായും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചും, അക്രമത്തിന് പ്രേരിപ്പിക്കുന്ന നികൃഷ്ടമായ പ്രവൃത്തികളുടെ പരമ്പര വർധിച്ചുവരികയാണ്, ”വാർഷിക റിപ്പോർട്ട് പറയുന്നു.

“സർക്കാർ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി തോന്നുന്നു. ഇതിനെല്ലാം പിന്നിൽ ദീർഘകാല ലക്ഷ്യത്തോടെയുള്ള ഗഹനമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തോന്നുന്നു,” എന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ കർണാടകയിൽ മുസ്ലീം പെൺകുട്ടികളുടെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്ന സമയത്താണ് പ്രസ്താവനകൾ.

കഴിഞ്ഞ ഒരു വർഷമായി സംഘ് നടത്തിയ പ്രവർത്തനങ്ങളുടെ കണക്കെടുക്കാനും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും ആർഎസ്എസ് ഗുജറാത്തിൽ അഖില ഭാരതീയ പ്രതിനിധി സഭാ ബൈഠക് നടത്തുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സംഘടനയാണ് എബിപിഎസ്, സംഘത്തിന്റെ എല്ലാ ഉന്നത-പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു.

Also Read: ബ്രഹ്മോസോ പൃഥ്വിയോ; വഴിതെറ്റിയ ആ ഇന്ത്യന്‍ മിസൈല്‍ ഏത്?

“പഞ്ചാബ്, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവർത്തനത്തെക്കുറിച്ച് തുടർച്ചയായ വിവരങ്ങളുണ്ട്. ഈ വെല്ലുവിളിക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ഈ പ്രവണത തടയാൻ ഹിന്ദു സമൂഹത്തിലെ സാമൂഹികവും മതപരവുമായ നേതൃത്വങ്ങളും സ്ഥാപനങ്ങളും ഒരു പരിധിവരെ ഉണർന്ന് സജീവമായിട്ടുണ്ട് എന്നത് ശരിയാണ്. കൂടുതൽ ആസൂത്രിതമായി ഈ ദിശയിൽ സംയുക്തവും ഏകോപിതവുമായ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു,” റിപ്പോർട്ട് പറയുന്നു.

ഹിന്ദു സമൂഹം ഉണർന്ന് ആത്മാഭിമാനത്തോടെ നിലകൊള്ളുമ്പോൾ, “ഇത് സഹിക്കാത്ത ശത്രുശക്തികൾ” സമൂഹത്തിൽ ദുഷിച്ച അന്തരീക്ഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

“രാജ്യത്ത് വർധിച്ചുവരുന്ന വിഭജന ഘടകങ്ങളുടെ വെല്ലുവിളിയും ഭയാനകമാണ്. ഹിന്ദു സമൂഹത്തിൽ തന്നെ ഉയർന്നുവരുന്ന വിവിധ പിളർപ്പുള്ള പ്രവണതകൾ വഴി സമുദായത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. സെൻസസ് വർഷം അടുക്കുമ്പോൾ, അവർ ഹിന്ദുക്കളല്ലെന്ന് പ്രചരിപ്പിച്ച് ഒരു ഗ്രൂപ്പിനെ സ്വാധീനിക്കുന്ന സംഭവങ്ങളുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. ”ഹിന്ദുത്വത്തിനെതിരെ “അനാവശ്യമായ” ആരോപണങ്ങൾ ഉന്നയിക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു.

“ഇതെല്ലാം രാജ്യത്തും വിദേശത്തും ബൗദ്ധിക വേഷത്തിൽ അവതരിപ്പിക്കാൻ ക്ഷുദ്രകരമായ അജണ്ട പ്രവർത്തിക്കുന്നു,” റിപ്പോർട്ട് പറയുന്നു.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഘം മേൽപ്പാലത്തിൽ കുടുങ്ങിയ സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

“2021 മെയ് മാസത്തിൽ ബംഗാളിൽ നടന്ന സംഭവങ്ങൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും മതഭ്രാന്തിന്റെയും ഫലമായിരുന്നു,” റിപ്പോർട്ട് പറയുന്നു.

“രാഷ്ട്രീയ മേഖലയിൽ മത്സരം അനിവാര്യമാണ്, എന്നാൽ അത് ആരോഗ്യകരമായ മനോഭാവത്തിലായിരിക്കണം, ജനാധിപത്യത്തിന്റെ പരിധിക്കുള്ളിൽ ആയിരിക്കണം. ഒരു പരിപാടിക്ക് പോകുമ്പോൾ രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡിൽ കർഷക പ്രക്ഷോഭത്തിന്റെ പേരിൽ തടഞ്ഞത് ഏറ്റവും അപലപനീയമായ സംഭവം ആയിരുന്നു. ഈ ഹീനമായ പ്രവൃത്തി രാഷ്ട്രീയ മര്യാദ, കേന്ദ്ര-സംസ്ഥാന ബന്ധം, ഭരണഘടനാ പദവികളോടുള്ള വികാരം മുതലായവയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു,” റിപ്പോർട്ട് പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rss fanaticism constitution religious freedom