താനെ: ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ കേസിൽ നേരിട്ട് ഹാജരാകാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചു. ജൂൺ 12 ന് ഹാജാരാകാനാണ് താനെ ജില്ല കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മാഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് 2014 ൽ ടിവി ഷോയിൽ പറഞ്ഞതിനെതിരായാണ് ആർഎസ്എസ് താനെ ഘടകം കോടതിയെ സമീപിച്ചത്.

“എന്റെ യുദ്ധം മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയവരുടെ ആദർശത്തിന് എതിരായാണ്. കലണ്ടറിൽ നിന്ന് ഗാന്ധിയെ ഒഴിവാക്കിയവർക്ക് എതിരെയാണ്. ഗാന്ധിജി എക്കാലവും ഇന്ത്യാക്കാരുടെ ഹൃദയങ്ങളിൽ ജീവിക്കും,” രാഹുൽ ഗാന്ധി നേരത്തേ ഈ കേസിനെ കുറിച്ച് പറഞ്ഞതാണിത്.

മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ പ്രതിസ്ഥാനത്ത് നിർത്തി സംസാരിച്ച കേസിൽ സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ മറ്റൊരു കേസും നിലവിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ