scorecardresearch

ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

മഹാത്മ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവയ്‌ക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുണ്ടേയാണ് കേസ് കൊടുത്തത്

മഹാത്മ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവയ്‌ക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുണ്ടേയാണ് കേസ് കൊടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'അനില്‍ അംബാനിയെ മോദി സഹായിച്ചത് ഞാന്‍ തെളിയിക്കും'; റഫേലില്‍ രാഹുലിന്റെ മറുപടി

മുംബൈ: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതി രാഹുലിനെതിരെ കുറ്റം ചുമത്തിയത്. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയത്.

Advertisment

മഹാത്മ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവയ്‌ക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുണ്ടേയാണ് കേസ് കൊടുത്തത്. 2014 ൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുൽ വിവാദപരമായ പരാമർശം നടത്തിയത്.

ഈ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി രാഹുലിനോട് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് രാഹുൽ ഇന്ന് കോടതിയിൽ നേരിട്ടെത്തിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തളളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ച് വിചാരണ നേരിടാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.

Advertisment
Rahul Gandhi Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: