തിരുവനന്തപുരം: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരെയുണ്ടായ കൈയേറ്റശ്രമം അപലപനീയമാണെന്ന് ആർഎസ്എസ് അറിയിച്ചു. സംഭവത്തിലേക്ക് ആർ.എസ്.എസിന്റെ പേര് വലിച്ചിഴക്കരുതെന്നും പ്രസ്താവനയിൽ അവര്‍ ആവശ്യപ്പെട്ടു.

ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടി ആരിൽ നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സംഘടന അറിയിച്ചു. നേരത്തേ സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന നേതൃത്വവും രംഗത്ത് വന്നിരുന്നു.

Read More : ഗൂണ്ടായിസത്തിലൂടെ നിശബ്ദരാക്കാന്‍ കഴിയുമെന്ന് സംഘപരിവാര്‍ കരുതേണ്ടെന്ന് സീതാറാം യെച്ചൂരി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ