മുംബൈ: പശു ശാസ്ത്രത്തിലുള്ള സംഭാവനകൾ പരിഗണിച്ച് ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്തിന് ഡോക്ടറേറ്റ് നൽകുന്നു. മഹാരാഷ്ട്ര ആനിമൽ ആന്റ് ഫിഷറി സയൻസ് സർവകലാശാലയാണ് ഡി- ലിറ്റ് ബിരുദം നൽകി മോഹൻ ഭാഗവതിനെ ആദരിക്കുന്നത്.

പശുശാസ്ത്രത്തിനു പശു ഉത്പന്നങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പ്രചരണവും സംഭാവനകളും പരിഗണിച്ചാണ് ബിരുദം നല്‍കുന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കി. പാലിനേക്കാൾ ഗോശാലകളുടെ സാമ്പത്തിക സ്രോതസ്സ് ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങളിലാണെന്ന് കാണിച്ചുതന്നയാളാണ് മോഹൻ ഭഗവത്തെന്നും യൂണിവേഴ്സിറ്റി അഭിപ്രായപ്പെട്ടു.

മാർച്ച് ഒമ്പതിന് സംസ്ഥാന ഗവർണർ വിദ്യാസാഗർ റാവുവാണ് ഡി- ലിറ്റ് ബിരുദം സമ്മാനിക്കുക. പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലാണ് ബിരുദധാനം. അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് നല്‍കുന്നതെന്നും സര്‍വ്വകലാശാല അനുശാസിക്കുന്ന പ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ബിരുദം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സര്‍വ്വകലാശല വ്യക്തമാക്കി. വിവിധ കമ്മിറ്റികളുടെ സമ്മതത്തോടെയാണ് ഡിലിറ്റ് നല്‍കാനുള്ള തീരുമാനം. പൊതുപ്രവര്‍ത്തനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍സിപി നേതാവ് ശരത് പവാറിനും സര്‍വ്വകലാശാല ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook