ന്യൂഡല്‍ഹി:സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുസ്ലീം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. മോഹന്‍ ഭഗവതും മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകരും ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് തലവന്‍ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ് മസ്ജിദില്‍ അടച്ചിട്ട മുറിയില്‍ നടന്ന യോഗം ഒരു മണിക്കൂറിലേറെ നീണ്ടു. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ കൃഷ്ണ ഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഭാഗവതിനൊപ്പം ഉണ്ടായിരുന്നു. സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി ആര്‍എസ്എസ് തലവന്‍ മുസ്ലീം പണ്ഡിതരുമായി ചര്‍ച്ച നടത്തിവരികയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുമായി കൂടികാഴ്ച നടത്തുന്നു. ഇത് തുടര്‍ച്ചയായ പൊതു ‘സംവാദ്’ പ്രക്രിയയുടെ ഭാഗമാണ്,” ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അഞ്ച് മുസ്ലീം പണ്ഡിതരും കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പശുവിനെ കൊല്ലുന്നത് മുതല്‍ അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ വരെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായത്.