scorecardresearch

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ ലൗ ജിഹാദ് തടയാൻ ആർഎസ്എസും ക്രിസ്ത്യൻ മിഷനറിമാരും കൈകോർക്കണമെന്ന് ബിജെപി നേതാവ്

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ ആർഎസ്എസും ക്രിസ്ത്യൻ മിഷനറിമാരും കൈകോർക്കണമെന്ന് ബിജെപിയുടെ സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ നിഷികാന്ത് ദുബെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ ആർഎസ്എസും ക്രിസ്ത്യൻ മിഷനറിമാരും കൈകോർക്കണമെന്ന് ബിജെപിയുടെ സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ നിഷികാന്ത് ദുബെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

author-image
WebDesk
New Update
Nishikant Dubey | Love Jihad

താങ്കളുടെ പ്രദേശത്തെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ വിവാദ പരാമർശവുമായി ജാർഖണ്ഡിലെ പ്രമുഖ ബിജെപി നേതാവ്. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ ആർഎസ്എസും ക്രിസ്ത്യൻ മിഷനറിമാരും കൈകോർക്കണമെന്ന് ബിജെപിയുടെ സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ നിഷികാന്ത് ദുബെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

താങ്കളുടെ പ്രദേശത്തെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ഞാൻ ഇത് ഉത്തരവാദിത്തത്തോടെ ആണ് പറയുന്നത്. ബംഗ്ലാദേശികളുടെ "ലൗ/ ലാൻഡ് ജിഹാദിൽ" നിന്നും ആദിവാസികളെ രക്ഷിക്കാൻ ആർഎസ്എസും ക്രിസ്ത്യൻ മിഷനറിമാരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," നിഷികാന്ത് ദുബെ പറഞ്ഞു.

"ആദിവാസി സമൂഹത്തിനുള്ളിലെ മതപരിവർത്തന പ്രശ്നം ഞങ്ങൾ പിന്നീട് കൈകാര്യം ചെയ്യും. എന്നാൽ ഇപ്പോൾ ആദിവാസി സംസ്കാരം സംരക്ഷിക്കാനുള്ള സമയമാണ്. അടിയന്തരാവസ്ഥ കാലത്ത് ആർഎസ്എസ്, സിപിഎമ്മിനൊപ്പം പ്രവർത്തിക്കുകയും രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിക്കാൻ എല്ലാ കോൺഗ്രസ് വിരുദ്ധ ശക്തികളെയും സഹായിക്കുകയും ചെയ്തിരുന്നു," ദുബെ പറഞ്ഞു.

"പ്രധാനമന്ത്രി പറഞ്ഞത് പോലെ പ്രദേശത്തിൻ്റെ ജനസംഖ്യാ ശാസ്‌ത്രം മാറിയെന്ന് എനിക്കും അഭിപ്രായമുണ്ട്. 1947 മുതൽ ജാർഖണ്ഡ് മുമ്പ് ബീഹാറിൻ്റെ ഭാഗമായിരുന്നു. 2008ൽ ഒരു സർവേ നടത്തിയിട്ടും ഡീലിമിറ്റേഷൻ നടപ്പിലാക്കാൻ കഴിയാത്ത ഏക സംസ്ഥാനമാണ്. സംസ്ഥാനത്തുടനീളം ആദിവാസി ജനസംഖ്യ 11% കുറഞ്ഞു. സന്താൽ പർഗാനാസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ബംഗ്ലാദേശികളാണ്. അറസ്റ്റിലുള്ള മന്ത്രി അലംഗീർ ആലമിൻ്റെ കുടുംബം അവർക്ക് പൗരത്വം നൽകുന്നതിനാൽ മുസ്ലീം ജനസംഖ്യ വർദ്ധിച്ചു," നിഷികാന്ത് ദുബെ പറഞ്ഞു.

Advertisment

മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുക്കാൻ ബിജെപിക്ക് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ബിജെപി മുസ്ലീങ്ങൾക്ക് എതിരല്ലെന്നായിരുന്നു ദുബെയുടെ മറുപടി. "മുസ്ലീങ്ങൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ വൻതോതിൽ വോട്ട് ചെയ്യുന്നുവെന്നത് ഒരു ആഖ്യാനം മാത്രമാണ്. എന്നാൽ ഇവിടെ അവരുടെ പോളിങ് ശതമാനം 45-46% മാത്രമാണ്. അവർ എനിക്കെതിരെ വോട്ട് ചെയ്യുന്നില്ല," ദുബെ പറഞ്ഞു.

ജാർഖണ്ഡിലെ ഗോഡ്ഡ നിയോജക മണ്ഡലത്തിലെ ബിജെപിയുടെ സിറ്റിങ് എംപിയാണ് നിഷികാന്ത് ദുബെ. 2009 മുതൽ കഴിഞ്ഞ മൂന്ന് ടേമുകളിലും നിയമസഭയിൽ എത്തിയ നേതാവാണ് അദ്ദേഹം. 2009ന് മുമ്പ് എസ്സാർ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് തലവനായിരുന്നു അദ്ദേഹം. ജാർഖണ്ഡിലെ സന്താൽ ഗോത്രവർഗക്കാർ പൂർണ്ണമായും താമസിക്കുന്ന സന്താൽ പർഗാന ഡിവിഷൻ മേഖലയിലെ ദിയോഘറിൽ എയിംസ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇവിടെ ഒരു വിമാനത്താവളവും അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്.

Love Jihad Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: