scorecardresearch

രാഹുൽ ഗാന്ധിക്കെതിരായ അവകാശ ലംഘന നോട്ടീസ് ലോകസഭാ സ്പീക്കർക്ക്

രാഹുൽ ഗാന്ധി ഡിസംബർ 27ന് ചെയ്ത ട്വീറ്റിനെതിരെ രാജ്യസഭാ അധ്യക്ഷന് നൽകിയ അവകാശലംഘന നോട്ടീസാണ് ലോകസഭാ സ്പീക്കർക്ക് അയച്ചത്

രാഹുൽ ഗാന്ധി ഡിസംബർ 27ന് ചെയ്ത ട്വീറ്റിനെതിരെ രാജ്യസഭാ അധ്യക്ഷന് നൽകിയ അവകാശലംഘന നോട്ടീസാണ് ലോകസഭാ സ്പീക്കർക്ക് അയച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
രാഹുൽ ഗാന്ധിക്കെതിരായ അവകാശ ലംഘന നോട്ടീസ് ലോകസഭാ സ്പീക്കർക്ക്

കോൺഗ്രസ് പ്രസിഡന്ര് രാഹുൽഗാന്ധിക്കെതിരെ നൽകിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു ലോകസഭാ സ്പീക്കർ സുമിത്ര മഹാജന് അയച്ചതായി രാജ്യസഭാ ടി വി റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധി ലോകസഭാംഗമായ സാഹചര്യത്തിലാണ് തുടർ നടപടികൾക്കായി അവകാശലംഘനം നോട്ടീസ് ലോകസഭാ സ്പീക്കർക്ക് കൈമാറിയത്.

Advertisment

ബി ജെ പി നേതാവ് ഭൂപേന്ദ്ര യാദവാണ് അവകാശലംഘന നോട്ടീസ് നൽകിയത്. ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്കെതിരെ " അപകീർത്തികരമായ" പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്നാരോപിച്ചാണ് രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയത്. ജെയ്‌റ്റ്‌ലി എന്ന സർനെയിം അക്ഷരം തെറ്റിച്ച് ഉപയോഗിച്ചു വെന്നും ഇത് അങ്ങേയറ്റം അപകീർത്തികരമാണെന്നും പരാതിയിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ തുടർച്ചയിലുമാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്.

മൻമോഹൻസിങിനെയും ഹാമിദ് അൻസാരിയെയും ബഹുമാനത്തോടെയും ആദരവോടെയും കാണുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇവരുടെ ദേശസ്നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും അരുൺ ജെയ്‌റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റിലാണ് ജെയ്റ്റ്‌ലിയുടെ പേര് തെറ്റിച്ചെഴുതിയത്. ഇത് അപകീർത്തികരമാണെന്നാണ് ബി ജെ പി നേതാവ് ആരോപിക്കുന്നത്.

Advertisment

ബോധപൂർവ്വം ജെയ്‌റ്റ്‌ലിയെ അപകീർത്തിപ്പെടുത്തുന്നതിനുളളതായിരുന്നു കോൺഗ്രസ് പ്രസിഡന്രിന്രെ ട്വീറ്റ്. ബഹുമാനമില്ലാതെയും വിദ്വേഷത്തോടെയം ബോധപൂർവ്വമാണ് ജെയ്‌റ്റിലുടെ പേര് "വളച്ചൊടിച്ചത്" എന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

Rahul Gandhi Arun Jaitley Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: