scorecardresearch

ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വൻ പണമിടപാട് റാക്കറ്റ് തകർത്തു; 91 ലക്ഷം രൂപ പിടിച്ചെടുത്തു, അഞ്ച് പേർ പിടിയിൽ

ബിഷ്ണോയി ഗുണ്ടാസംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് രാജസ്ഥാൻ പോലീസ് നേരിട്ട് എത്തുന്ന ആദ്യ സംഭവമാണിതെന്ന് ശ്രീ ഗംഗാനഗർ എസ്.പി അമൃത ദുഹാൻ അറിയിച്ചു

ബിഷ്ണോയി ഗുണ്ടാസംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് രാജസ്ഥാൻ പോലീസ് നേരിട്ട് എത്തുന്ന ആദ്യ സംഭവമാണിതെന്ന് ശ്രീ ഗംഗാനഗർ എസ്.പി അമൃത ദുഹാൻ അറിയിച്ചു

author-image
WebDesk
New Update
lawrence bishnoi

ലോറൻസ് ബിഷ്ണോയി

ശ്രീ ഗംഗാനഗർ: ലോറൻസ് ബിഷ്ണോയി ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന പിടിച്ചുപറി-പണമിടപാട് റാക്കറ്റിനെ രാജസ്ഥാൻ പോലീസ് തകർത്തു. രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിൽ നിന്ന് 91 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

Also Read:രാജ്യത്തിന്റെ ധാർമിക അടിത്തറയെ തകർക്കുന്നു; ക്രൈസ്തവർക്ക് നേരെയുള്ള ആക്രമങ്ങളിൽ അപലപിച്ച് സഭാ നേതൃത്വങ്ങൾ

ഡിസംബർ 29-ന് രാത്രി ശ്രീ വിജയ്‌നഗർ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഈ വലിയ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാർ പരിശോധിച്ചപ്പോൾ മൂന്ന് ബാഗുകളിലായി സൂക്ഷിച്ച 91 ലക്ഷം രൂപ കണ്ടെടുത്തു. കുൽദീപ് കുമാർ (50), അമൻ കുമാർ (20), രാംസ്വരൂപ് (38), മനീഷ് ബിഷ്ണോയി എന്നിവരാണ് പിടിയിലായ പ്രമുഖർ. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും എന്നാൽ ബിഷ്ണോയി സംഘത്തിന്റെ കൊറിയർമാരായി പ്രവർത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Also Read:ചുമയുടെ മരുന്ന് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല, ഗുളികകൾക്ക് നിരോധനം; നിർണായക നീക്കവുമായി ആരോഗ്യ മന്ത്രാലയം

ബിഷ്ണോയി ഗുണ്ടാസംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക് രാജസ്ഥാൻ പോലീസ് നേരിട്ട് എത്തുന്ന ആദ്യ സംഭവമാണിതെന്ന് ശ്രീ ഗംഗാനഗർ എസ്.പി അമൃത ദുഹാൻ അറിയിച്ചു. ഇതിനുമുമ്പ് വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് ഗുണ്ടാസംഘാംഗങ്ങൾ പിടിയിലായിരുന്നത്. എന്നാൽ പണം കൈമാറുന്ന ശൃംഖലയെ ഇതാദ്യമായാണ് പോലീസ് തകർക്കുന്നത്.

വ്യാപാരികളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന പണം കൈമാറാൻ സംഘം അതിനൂതന മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. ക്രിപ്റ്റോകറൻസി വഴിയാണ് പ്രധാനമായും പണം കൈമാറ്റം ചെയ്തിരുന്നത്. സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ നിർമ്മിച്ച്, അതുവഴി ക്രിപ്റ്റോകറൻസി വാങ്ങുകയും പിന്നീട് അത് പണമാക്കി മാറ്റുകയുമായിരുന്നു രീതി.

Also Read:200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ്; മയക്കുമരുന്ന് കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായിയായ അർസൂ ബിഷ്ണോയി, സാഹിൽ ബിഷ്ണോയി എന്നിവരാണ് ഈ റാക്കറ്റിന് പിന്നിലെ പ്രധാനികളെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണത്തിൽ പങ്കുചേരുമെന്നും പോലീസ് അറിയിച്ചു.

Read More:ട്രംപിന്റെ താരിഫ് മുതൽ ബംഗ്ലാദേശിലെ സംഘർഷങ്ങൾ വരെ; 2026 ൽ ഇന്ത്യയുടെ വിദേശ ബന്ധങ്ങളിൽ കാത്തിരിക്കുന്നത് എന്തെല്ലാം ?

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: