ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് ആറു ലക്ഷം രൂപ പിൻവലിച്ചു. വ്യാജ ചെക് നൽകിയാണ് തട്ടിപ്പു നടത്തിയത്. 9.86 ലക്ഷം രൂപയുടെ മൂന്നാമത്തെ ചെക്ക് ബുധനാഴ്ച ക്ലിയറൻസിനായി നൽകിയതിനെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

റായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ബുധനാഴ്ച രാവിലെ 11:40 ഓടെ ലഖ്‌നൗവിൽ നിന്ന് 740798 ചെക്ക് നമ്പറിൽ നിന്ന് 9.86 ലക്ഷം രൂപ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു. ആർക്കും ചെക്ക് നൽകിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ കൂടുതൽ അന്വേഷണം നടത്തി.

“സെപ്റ്റംബർ ഒന്നിന് ചെക്ക് നമ്പർ 740799 ഉപയോഗിച്ച് ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്ന് 2.50 ലക്ഷം രൂപ ഒരു അക്കൗണ്ടിലേക്ക് മാറ്റിയതായി ഞങ്ങൾ അറിഞ്ഞു. സെപ്റ്റംബർ 8 ന് 3.50 ലക്ഷം രൂപ കൈമാറാൻ ചെക്ക് നമ്പർ 740800 ഉപയോഗിച്ചു. തന്നിരിക്കുന്ന എല്ലാ ചെക്ക് നമ്പറുകളും ഇതിനകം തന്നെ ചെക്ക് ബുക്കിൽ ഉണ്ട്, അതായത് രണ്ട് വ്യാജ ചെക്കുകളും വ്യാജ ഒപ്പുകളും ഉപയോഗിച്ച് അജ്ഞാതർ മൊത്തം 6 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് എടുത്തിട്ടുണ്ട്,” റായ് എഫ്ഐആറിൽ പറഞ്ഞു.

Read More: ‘സംയമനം പാലിക്കുക’: സുനന്ദയുടെ മരണത്തിൽ സമാന്തര അന്വേഷണം നടത്തിയതിൽ അർണബിനോട് ചോദ്യങ്ങളുമായി കോടതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയാഘാത്ത് ശാഖയിലാണ് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പേയ്‌മെന്റ് അക്കൗണ്ട് ഉള്ളതെന്നും അക്കൗണ്ടിനായുള്ള ചെക്കുകൾക്ക് ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ ഒപ്പുകൾ ആവശ്യമാണെന്നും പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 471 , 468 , 467, 420, 419 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മുംബൈയിൽ ക്ലിയറൻസിനായി ചെക്കുകൾ നൽകിയിട്ടുണ്ടെന്നും അതിനാൽ യുപി പോലീസ് സംഘങ്ങളെ അന്വേഷണത്തിനായി മുംബൈയിലേക്ക് അയച്ചേക്കാമെന്നും ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് അയോദ്ധ്യ സർക്കിൾ ഓഫീസർ (സിഒ) അമർ സിംഗ് പറഞ്ഞു. “വ്യാജ ചെക്കുകൾ സമർപ്പിക്കാൻ പ്രതി മുംബൈ ബാങ്കുകളിൽ പോയിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. ആദ്യത്തെ രണ്ട് ചെക്കുകൾ ലഖ്‌നൗവിലെ രണ്ട് ബാങ്കുകളുടെ ശാഖകളിലാണ് നിക്ഷേപിച്ചത്. ചെക്കിൽ ഇത്തവണ വളരെ വലിയ തുകയുള്ളതിനാലാണ് പരിശോധന നടത്തിയത്,” സിഒ പറഞ്ഞു.

Read in English: Rs 6 lakh withdrawn from Ram temple Trust’s account using cloned cheques

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook