പട്ന: ബിഹാറിൽ 389.31 കോടി ചെലവിട്ട് നിർമിച്ച ഡാമിന്റെ ഒരു ഭാഗം തകർന്നു. ഉദ്ഘാടനത്തിന് 24 മണിക്കൂർ മാത്രം ബാക്കിനിൽക്കേയാണ് ഡാമിന്റെ ഒരു ചുമർ തകർന്നുവീണത്. ഉദ്ഘാടനത്തിനു മുൻപായി ട്രയൽ റൺ നടക്കുന്നതിനിടെയായിരുന്നു അപകടം. വെള്ളം ശക്തമായി ഒഴുകിയതോടെ ചുമർ തകരുകയായിരുന്നു.

ബിഹാറിനും അയൽ സംസ്ഥാന ജാർഖണ്ഡിനും പ്രയോജനം ലഭിക്കുന്ന ഗഡേശ്വർ പന്ത് കനാൽ പ്രോജക്ടിന്റെ ഉദ്ഘാടനം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു നിർവഹിക്കേണ്ടിയിരുന്നത്. സംഭവത്തെത്തുടർന്ന് പരിപാടി റദ്ദാക്കി. അതിനിടെ ഡാമിൽനിന്നും ഒഴുകിയെത്തിയ വെളളം മൂലം താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. നിരവധി വീടുകളിൽ വെളളം കയറിയതായും റിപ്പോർട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook