ന്യൂഡല്‍ഹി: സെപ്റ്റംബർ അവസാനത്തോടെ 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തും. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ 200 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ ചെറിയതോതിലുള്ള മാറ്റം മതിയാകും.

100 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാന്‍ ഒന്നും 500 രൂപയുടെ നോട്ടുകള്‍ക്ക് രണ്ടും 2000 രൂപയുടെ നോട്ടുകള്‍ക്ക് ഒന്നും- എന്നിങ്ങനെ നിലവില്‍ എടിഎം മെഷീനുകളില്‍ നാല് അറകളാണുള്ളത്. ഓരോ അറകളിലും 2,500 നോട്ടുകളാണ് നിറയ്ക്കാനാകുക.

ഓഗസ്റ്റ് 25 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ബാങ്കുകളുടെയും തിരഞ്ഞെടുത്ത ശാഖകളിലൂടെ പുതിയ നോട്ടിന്റെ വിതരണം തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ