/indian-express-malayalam/media/media_files/uploads/2023/07/train-1.jpg)
ട്രെയിനിലെ കൊലപാതകം
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ മൂന്ന് യാത്രക്കാരെയും ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെയും (എഎസ്ഐ) വെടിവച്ചു കൊന്നു.ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിനിൽ തിങ്കളാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ വാപി, പാൽഘർ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.
കോൺസ്റ്റബിൾ തന്റെ ഓട്ടോമാറ്റിക് ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. മറ്റൊരു ആർപിഎഫ് കോൺസ്റ്റബിളും ട്രെയിനിലെ മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ട്രെയിൻ മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തി, പരിക്കേറ്റവരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റാരോപിതനായ ആർപിഎഫ് കോൺസ്റ്റബിളായ ചേതൻ കുമാറിനെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യക്തിപരവും തൊഴിൽപരവുമായ ചില പ്രശ്നങ്ങളുടെ പേരിൽ ടിക്കാ റാമുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് കുമാർ വെടിയുതിർത്തതെന്ന് പ്രഥമദൃഷ്ട്യാ ഒരു വൃത്തങ്ങൾ പറഞ്ഞു. “കുമാറിനെയും അദ്ദേഹത്തിന്റെ സീനിയർ എഎസ്ഐ ടിക്കാ റാമിനെയും സുരക്ഷയ്ക്കായി ട്രെയിനിൽ വിന്യസിച്ചിരുന്നു. കുമാറും റാമും തമ്മിലുള്ള തർക്കത്തിന് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്,”വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ട്രെയിൻ നമ്പർ 12956, ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പുലർച്ചെ 5.23 നാണ് സംഭവം നടന്നത്. സ്റ്റാഫ് കോൺസ്റ്റബിൾ ചേതൻ കുമാർ തന്റെ സഹപ്രവർത്തകൻ എസ്കോർട്ട് ഇൻചാർജ് എഎസ്ഐ ടിക്കാ റാമിനും മറ്റ് മൂന്ന് യാത്രക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.