ലണ്ടന്‍: ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരനും യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗൻ മാർക്കിളും തമ്മിലുളള വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ ഇന്നു നടക്കും.

ഹാരി കാമുകിയായ മേഗന്‍ മര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. 2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

മേഗന്‍ മര്‍ക്കിളിനെ വിവാഹദിനത്തില്‍ ആനയിക്കുന്നത്‌ ചാള്‍സ്‌ രാജകുമാരനാണ്. ഹാരി രാജകുമാരനുമായി ഇന്നു നടക്കുന്ന വിവാഹ ചടങ്ങുകളില്‍ മേഗന്റെ പിതാവ്‌ തോമസ്‌ മര്‍ക്കല്‍ പങ്കെടുക്കില്ലെന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നു. സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ ആനയിക്കാന്‍ മേഗന്‍ തന്നെയാണു ചാള്‍സിനോട്‌ ആവശ്യപ്പെട്ടത്‌.

ലാന്‍ഡ് റോവറില്‍ വിന്‍സര്‍ കൊട്ടാരത്തിലെത്തിയ ഇരുവരും ഫോട്ടോഗ്രാഫര്‍മാരെ കൈവീശി കാണിച്ചു. ഈ പ്രത്യേകദിനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഇരുവരും പ്രതികരിച്ചു. മാര്‍ക്കിളിന്റെ അമ്മയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്.

നടിയും മോഡലുമായ മാര്‍ക്കിളിന്റെ രണ്ടാംവിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്. പൂര്‍ണമായും മതാചാരപ്രകാരമുള്ള ചടങ്ങുകളാകില്ലെന്നാണ് സൂചന. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി നേരത്തെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയാണ് മാര്‍ക്കിള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ