Royal Wedding 2018 Live Updates: ലണ്ടന്‍: ചാള്‍സ് ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരനും യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളും തമ്മിലുളള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന ചടങ്ങിൽ​വിവാഹിതരായി. കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സെലിബ്രിറ്റി അതിഥികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും ചലച്ചിത്രനടിയായ പ്രിയങ്കാ ചോപ്രയും രാജവിവാഹത്തിൽ​ പങ്കെടുത്തു. മേഗൻ മാർക്കിളിന്റെയും ഹാരിയുടെയും സുഹൃത്താണ് പ്രിയങ്ക.

ഹാരി കാമുകിയായ മേഗന്‍ മര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. 2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

മേഗന്‍ മര്‍ക്കിളിനെ വിവാഹദിനത്തില്‍ ആനയിക്കുന്നത് ചാള്‍സ് രാജകുമാരനാണ്. ഹാരി രാജകുമാരനുമായി ഇന്നു നടക്കുന്ന വിവാഹ ചടങ്ങുകളില്‍ മേഗന്റെ പിതാവ് തോമസ് മര്‍ക്കല്‍ പങ്കെടുക്കില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ ആനയിക്കാന്‍ മേഗന്‍ തന്നെയാണു ചാള്‍സിനോട് ആവശ്യപ്പെട്ടത്.
18:13 pm നവദമ്പതികള്‍ക്ക് അഭിവാദ്യം അർപ്പിച്ച് ജനം

6:09 pm റോയല്‍ കിസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ