കുതിച്ച് പാഞ്ഞ് റോയല്‍ എന്‍ഫീല്‍ഡ്: ഒരു വര്‍ഷം കൊണ്ട് വിറ്റത് 8.2 ലക്ഷം ബുളളറ്റുകള്‍!

തങ്ങളുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിറ്റുപോക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്

യുവതലമുറയുടെ ഹരമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ്. നമ്മുടെ നിരത്തുകളില്‍ എവിടെ നോക്കിയാലും ബുളളറ്റ് കാണാം. അത്രത്തോളം ഹിറ്റായി മാറിയിട്ടുണ്ട് എന്‍ഫീല്‍ഡ്. ഇരുചക്രമാണെങ്കിലും ബൈക്കെന്ന് വിളിക്കാറില്ല . അത്രക്ക് റോയലായാണ് നമ്മള്‍ ഇതിനെ കാണുന്നത്. 350 സിസിയിലും 500 സിസിയിലും ലഭ്യമാകുന്ന ക്ലാസിക് പതിപ്പാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍.

ഇരുചക്ര വാഹന കമ്പനികളുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിറ്റുപോക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കണക്ക് പ്രകാരം 8.2 ലക്ഷം ബുളളറ്റുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഏറ്റവും വലിയ രീതിയിലുളള വില്‍പ്പനയാണ് 23 ശതമാനം കൂടുതലുളള ഈ വിറ്റുപോക്ക്. 19,000 യൂണിറ്റ് മാത്രമാണ് കയറ്റുമതി ചെയ്യപ്പെട്ടതെങ്കിലും ആഭ്യന്തര വിപണിയില്‍ രാജാവ് റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ്. എങ്കിലും ഈ വര്‍ഷം 30 ശതമാനം കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

ഇരട്ട സിലിണ്ടര്‍ മോഡല്‍ പുറത്തിറങ്ങുന്നതോടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2018 മധ്യത്തില്‍ തന്നെ കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും പുറത്തിറക്കുന്നുണ്ട്. അതായത് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കസേരയിട്ടിരിക്കും.

ബ്രിട്ടീഷ്‌ കമ്പനി ആയ റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രം ഒരു അത്ഭുതമാണ്. ബ്രിട്ടണില്‍ജനിച്ച് ഇന്ത്യയില്‍വളരുന്ന ഒരു അത്ഭുതം. 1971 ഓടെ മാതൃകമ്പനി പൂട്ടിപ്പോയി. ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഐഷര്‍ മോട്ടോഴ്‌സ്, റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ,ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.

പുത്തന്‍ താരോദയങ്ങള്‍ പലകുറി കടന്നുവന്നിട്ടും അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡിന് പ്രചാരം കുറഞ്ഞിട്ടില്ല; കൂടിയിട്ടേയുള്ളൂ! ഇന്നും ‘ബുള്ളറ്റ്’ എന്ന് നാട്ടിന്‍പുറത്തെ കവലകളില്‍ അറിയപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് പണ്ട് പട്ടാളക്കാരുടെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു. ഒരുപക്ഷെ റോയല്‍ എന്‍ഫീല്‍ഡും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ബന്ധമാകാം, ‘ബുള്ളറ്റിന്റെ’ പ്രചാരത്തിന് കാരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള റോയല്‍ സ്‌മോള്‍ ആമ്‌സ് ഫാക്ടറിയില്‍ നിന്നും ആരംഭിച്ചതാണ് ഇന്ത്യയും റോയല്‍ എന്‍ഫീല്‍ഡും തമ്മിലുള്ള ബന്ധം.

എന്നാല്‍ 1949 ല്‍, അതിര്‍ത്തി പട്രോളിംഗിനായി വരുത്തിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ നിന്നുമാണ് യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത്. അന്ന് മുതലാണ് ‘പട്ടാള ബൈക്കെന്ന്’ റോയല്‍ എന്‍ഫീല്‍ഡ് അറിയപ്പെടുന്നതും.
കേവലം സൈനികാവശ്യങ്ങള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മോട്ടോര്‍സൈക്കിളുകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നില്ല. പകരം, പുതിയ ഒരു ബന്ധത്തിനാണ് സര്‍ക്കാര്‍ കൈനീട്ടിയത്.
റോയല്‍ എന്‍ഫീല്‍ഡുകളുടെ ഉത്പാദനവും ഇന്ത്യയില്‍ നിന്നും ആരംഭിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സൈന്യത്തിന് മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കുന്നതിന് ഒപ്പം വ്യവസായവത്കരണവും ഇന്ത്യ ലക്ഷ്യമിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Royal enfield is the new king sells 8 2 lakh motorcycles in a year

Next Story
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com