ന്യൂഡൽഹി: ആയിരക്കണക്കിന് സെക്സ് ടോയ്സുമായി ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന വാഹനം റോയൽ ഭൂട്ടാൻ പൊലീസ് കണ്ടുകെട്ടി. ഡിസംബർ 13നാണ് മൂന്ന് ബൊലെറോ കാറുകൾ പൊലീസ് വകുപ്പ് കണ്ടുകെട്ടിയത്. ഇതിൽ ഒന്നിൽ സെക്സ് ടോയ്സ് ആയിരുന്നു.
പിടിച്ചെടുത്ത സെക്സ് ടോയ്സ് ഭൂട്ടാൻ-ചൈന അതിർത്തിയിൽ നിന്ന് ലഭിച്ചതാണെന്നും അവ ഇന്ത്യയിലേക്ക് കൊണ്ടു വന്നതാണെന്നും റോയൽ ഭൂട്ടാൻ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ഭൂട്ടാനീസ് റിപ്പോർട്ട് ചെയ്യുന്നു. സെക്സ് ടോയ്സ് കുതിരപ്പുറത്ത് കടത്തുകയും പിന്നീട് കാറുകളിൽ കയറ്റുകയും ചെയ്തുവെന്നാണ് ദി ഭൂട്ടാനീസ് എഡിറ്റർ ടെൻസിങ് ലാംസാങ് ഡിസംബർ 13 ന് ട്വീറ്റിൽ പറഞ്ഞത്.
“ഭൂട്ടാൻ-ചൈന അതിർത്തിയിൽ നിന്ന് ശേഖരിച്ച ആയിരക്കണക്കിന് സെക്സ് ടോയ്സുകൾ റോയൽ ഭൂട്ടാൻ പൊലീസ് തടയുകയും കണ്ടു കെട്ടുകയും ചെയ്തു. ഇവ കുതിരപ്പുറത്ത് കടത്തുകയും പിന്നീട് കാറുകളിൽ കയറ്റുകയും ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടു വരികയായിരുന്നു,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
In other news Royal Bhutan Police intercepted & confiscated 3 Boleros of which 1 was carrying thousands of sex toys sourced frm closed Bhutan-China border.
RBP told @thebhutanese that sex toys from China were destined for India.
Was smuggled on horseback & loaded on the jeeps.
— Tenzing Lamsang (@TenzingLamsang) December 13, 2019
തടഞ്ഞ മൂന്ന് ബൊലേറോ കാറുകളിൽ ഒന്നിൽ ആയിരക്കണക്കിന് സെക്സ് ടോയ്സുകളും മറ്റ് രണ്ടെണ്ണങ്ങളിൽ ചൈനീസ് പുതപ്പും ചായയും ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.