scorecardresearch

ഉദ്ഘാടനത്തിനു ദിവസങ്ങൾ ബാക്കി; ബീഹാറിൽ റോപ്‌വേ തകർന്നു വീണു; അപകടം ട്രയൽ റണ്ണിനിടെ

റോഹ്താസ്ഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്കായി നിർമ്മിച്ച റോപ്‌വേയാണ് പരീക്ഷണ ഓട്ടത്തിനിടെ തകർന്നു വീണത്

റോഹ്താസ്ഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്കായി നിർമ്മിച്ച റോപ്‌വേയാണ് പരീക്ഷണ ഓട്ടത്തിനിടെ തകർന്നു വീണത്

author-image
WebDesk
New Update
ropeway Rohtasgarh Fort collapses

എക്സ്‌പ്രസ് ഫൊട്ടോ

പട്ന: ബീഹാറിലെ റോഹ്താസ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ റോഹ്താസ്ഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്കായി നിർമ്മിച്ച റോപ്‌വേ പരീക്ഷണ ഓട്ടത്തിനിടെ തകർന്നു വീണു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷണ ഓട്ടമായതിനാൽ ക്യാബിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

Advertisment

അപകടസമയത്ത് താഴെ ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിലുള്ള കുന്നിൻ മുകളിലെ കോട്ടയിലേക്ക് വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. ഏറെ നാളായി കാത്തിരുന്ന പദ്ധതിയുടെ ട്രയൽ റൺ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോപ്‌വേ തകർന്നു വീണത്.

Also Read: ഉന്നാവോ കേസ്: സെംഗറിന് ജാമ്യം നൽകിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ

സാങ്കേതിക തകരാറാണോ നിർമ്മാണത്തിലെ അപാകതയാണോ അപകടത്തിനു കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. റോപ്‌വേ നിർമ്മാണ കമ്പനിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read: ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

ചരിത്രപ്രസിദ്ധമായ കോട്ട സന്ദർശിക്കാൻ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തിച്ചേരുന്നത്. റോപ്‌വേ പ്രവർത്തനം ആരംഭിക്കുന്നതോടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ പുതിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ സുരക്ഷാ പരിശോധനകൾ വീണ്ടും കർശനമാക്കും.

Read More: ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ അയൺമാനേക്കാൾ മികച്ചവൻ: സയൻസ് കോൺക്ലേവിൽ ചന്ദ്രബാബു നായിഡു

Accident Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: