ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ്ട് അപകടം; 23 മരണം

പ്രധാന ഹാളിന്‍റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു

ഉത്തർപ്രദേശിലെ ഗാസിയബാദിനടുത്തുള്ള മുറദ്നഗറിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ 23 പേർ മരണപ്പെട്ടു. ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്രധാന ഹാളിന്‍റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഈ സമയത്ത് ഹാളിനുള്ളിൽ അമ്പതിലേറെ പേർ ഉണ്ടായിരുന്നു. മഴ പെയ്തതോടെ നിരവധി പേർ കെട്ടിടത്തിൽ കയറി നിന്നപ്പോഴാണ് അപകടം.

കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്മശാനത്തിലുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ ദുരിതാശ്വാസ നടപടി സ്വീകരിക്കാനും നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

നാട്ടുകാരും അഗ്നി ശമന സേനയും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിൽ മുപ്പതോളം പേരെ പെട്ടെന്ന് തന്നെ പുറത്തെത്തിക്കാൻ സാധിച്ചത് മരണസംഖ്യ നിയന്ത്രിക്കാൻ സാഹകമായി. മരണമടഞ്ഞവരുടെ ആശ്രിതർക്ക് ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Roof collapse at ghaziabad cremation ground death toll

Next Story
വാക്സിനുകൾ 100 ശതമാനം സുരക്ഷിതം: ഡ്രഗ്സ് കൺട്രോളർ ജനറൽCovid-19 Vaccine, കോവിഡ്-19 വാക്‌സിന്‍, russia coronavirus vaccine,റഷ്യ കൊറോണവൈറസ് വാക്‌സിന്‍, russia covid-19 vaccine, റഷ്യ കോവിഡ്-19 വാക്‌സിന്‍, russia vaccine, റഷ്യ വാക്‌സിന്‍,putin vaccine, putin coronavirus vaccine, പുടിന്‍ കൊറോണവൈറസ് വാക്‌സിന്‍, russian vaccine name, റഷ്യന്‍ വാക്‌സിന്‍ പേര്, russian vaccine price, റഷ്യന്‍ വാക്‌സിന്‍ വില, Russian vaccine in market, റഷ്യന്‍ വാക്‌സിന്‍ വിപണിയില്‍, russian vaccine india, റഷ്യന്‍ വാക്‌സിന്‍ ഇന്ത്യ, Russian vaccine news, റഷ്യന്‍ വാക്‌സിന്‍ വാര്‍ത്ത, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com