/indian-express-malayalam/media/media_files/uploads/2023/10/NITHIN-GADKARI.jpg)
ബിജെപിയുടെ ബിഗ്പിച്ചറിലെ സ്ഥാനം അനിശ്ചതിത്വത്തില്‍; വെളളിത്തിരയില്‍ ഇടം നേടി നിതിന്‍ ഗഡ്കരി
ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്, അപ്പോള്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം എങ്ങനെയുണ്ടാകും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെക്കുറിച്ചുള്ള മറാത്തി ബയോപിക് ഒക്ടോബര്‍ 27-ന് റിലീസിങ്ങിന് ഒരുങ്ങുകയാണ്. 'ഗഡ്കരി' എന്നാണ് ജീവചരിത്ര സിനിമയുടെ പേര്. ജീവിച്ചിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ വെള്ളിത്തിരയില്‍ ഇടം പിടിക്കുന്നത് അപൂര്‍വമാണ്. ബിജെപിയില്‍ ഇത് ഏറ്റവും അപൂര്‍വമാണ്, ഇത്തരം ബഹുമതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി മാറ്റിവെക്കപ്പെട്ടവയായിരുന്നു.
ഈ ആഴ്ച നിതിന്‍ ഗഡ്കരിയുടെ ജന്മനഗരമായ നാഗ്പൂരില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എമാര്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. എന്നാല്‍ ചടങ്ങില്‍ നിതിന്‍ ഗഡ്കരിയുടെ അഭാവം പ്രകടമായിരുന്നു.
മോദി-അമിത് ഷാ പ്രപഞ്ചത്തിലെ പ്രമുഖനെന്ന നിലയില്‍ നിതിന്‍ ഗഡ്കരിയുടെ പദവി കണക്കിലെടുക്കുമ്പോള്‍ പലര്‍ക്കും എല്ലാ സൂചനകളും കഥയിലെ ട്വിസ്റ്റിലേക്ക് വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയില്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നതായി ഗഡ്കരി സൂചന നല്‍കിയിരുന്നു. ''ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്, ബാനറുകളും പോസ്റ്ററുകളും ഉണ്ടാകില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ജനത്തിന് ചായ നല്‍കില്ല. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വോട്ട് ചെയ്യുമെന്നും അല്ലാത്തവര്‍ വോട്ട് ചെയ്യില്ലെന്നും എനിക്ക് തോന്നുന്നു.
ജീവിതത്തിന്റെ 'യഥാര്‍ത്ഥ ചിത്രീകരണം' എന്നാണ് ഗഡ്കരിയുടെ സിനിമ അവകാശപ്പെടുന്നത്. അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രം. രാഹുല്‍ ചോപ്ര ഗഡ്കരിയായി വേഷമിടുമ്പോള്‍ ഭാര്യ കാഞ്ചന്‍ ഗഡ്കരിയുടെ വേഷത്തിലാണ് ഐശ്വര്യ ഡോര്‍ലെ എത്തുന്നത്.
''സിനിമാ സംവിധായകനും നിര്‍മ്മാതാവും ആദ്യം ആഗ്രഹം അറിയിച്ചപ്പോള്‍ മന്ത്രി തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീട് അദ്ദേഹം സമ്മതം അറിയിച്ചു''സിനിമയെന്ന ആശയത്തോട് ആദ്യം ഗഡ്കരി എതിര്‍പ്പറിയിച്ചതായി അദ്ദേഹത്തിന്റെ സഹായി പറഞ്ഞു. അപ്പോഴും ഗഡ്കരി വിശ്വസിച്ചിരുന്നത് സിനിമാ നിര്‍മ്മാതാക്കള്‍ ഒരു ഓണ്‍ലൈന്‍ ഡോക്യുമെന്ററിയോ മറ്റോ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഇത് ഒരു ബയോപിക് ആയി മാറിയത് അതിശയിപ്പിക്കുന്ന കാര്യമാണെന്ന് സഹായി പറഞ്ഞു.
നാഗ്പൂരില്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസില്‍ കേന്ദ്രമന്ത്രിയുടെ അസാന്നിധ്യം 'സ്വാഭാവികം' ആണെന്ന് ഇദ്ദേഹം പറയുന്നു. ഇതിനപ്പുറം സിനിമയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നില്ല. യുവാക്കളെയും അഭിനിവേശമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും നിരുത്സാഹപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനപ്പുറം സിനിമയുമായി ഗഡ്കരിക്ക് നേരിട്ട് ബന്ധമില്ലെന്നും ഇദ്ദേഹം പറയുന്നു. '2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിത്രത്തെ കുറിച്ച് ധാരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത് തിരിച്ചുവന്നും വിശദീകരിക്കാനാകാത്ത കാരണങ്ങളാലാണ് ഇത് മുടങ്ങിയത്. 2024ലെ ലോക്സഭാ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ സിനിമയുടെ റിലീസിനെക്കുറിച്ച് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
സിനിമയില്‍ ചില മാറ്റങ്ങള്‍ ആവശ്യമായിരുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് ആ സമയത്ത് പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള നിരവധി ബയോപിക്കുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതായിരുന്നു. 2019 മെയ് മാസത്തില്‍ പുറത്തിറങ്ങിയ ഇത്തരത്തിലുള്ള ഒരു ചിത്രത്തിന് ബിജെപി അണികളുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു.
അതേസമയം മുംബൈയിലെയും നാഗ്പൂരിലെയും ബിജെപി നേതാക്കള്‍ 'ഗഡ്കരി' സിനിമയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്നാണ് പറയുന്നത്. ''ചിത്രത്തിന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. ഗഡ്കരിയുടെ ജീവിതത്തിന്റെ സൂക്ഷ്മതകള്‍ പകര്‍ത്താന്‍ ആഗ്രഹിച്ച ഒരു സംഘത്തിന്റെ ആത്മാര്‍ത്ഥമായ സൃഷ്ടിയാണിത്'' ഗഡ്കരിയെ ഒരു ഉപദേഷ്ടാവായി കാണുന്ന നാഗ്പൂര്‍ ആസ്ഥാനമായുള്ള ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ''സിനിമ ഒരു ബിജെപി സംരംഭമല്ല. എന്നാല്‍ ഗഡ്കരി ആദരണീയനായ ഒരു പാര്‍ട്ടി നേതാവായതിനാല്‍, ആളുകള്‍ക്ക് അത് പോയി കാണാവുന്നതാണ്'' ഒരു മുതിര്‍ന്ന സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ട്രെയിലര്‍ റിലീസില്‍, ബിജെപി നേതാക്കള്‍ ഗഡ്കരിയെ പ്രശംസിച്ചു. രണ്ട് തവണ നാഗ്പൂര്‍ ലോക്സഭാ സീറ്റിനെ പ്രതിനിധീകരിച്ചു, 2024 ല്‍ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുമെന്ന് അനുയായികള്‍ പ്രതീക്ഷിക്കുന്നു. ഗഡ്കരിക്ക് ഉത്തവണ സീറ്റ് നല്‍കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ലെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. 'സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഓരോ സീറ്റും നിര്‍ണായകമാകുമ്പോള്‍, ഒരു സിറ്റിംഗ് എംപിക്ക് വിജയസാധ്യതയുണ്ടെങ്കില്‍ ബിജെപി നേതൃത്വം തീര്‍ച്ചയായും അവഗണിക്കില്ല, ''ഒരു നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.