scorecardresearch

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനിക്ക് ഭരണകക്ഷിയിലെ ശക്തരുമായി ബന്ധമെന്ന് രോഹിത് പവാർ

കേസിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്ന് രോഹിത് പവാർ ആവശ്യപ്പെട്ടു

കേസിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്ന് രോഹിത് പവാർ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Rohit Pawar

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ, വിമാന കമ്പനിക്ക് അതിശക്തരായ രാഷ്ട്രീയ-ബിസിനസ് വ്യക്തികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാർ. കേസിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്ന് അദ്ദേഹം ശനിയാഴ്ച ആവശ്യപ്പെട്ടു.

Advertisment

ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് (വിഎസ്ആർ ഏവിയേഷൻ) എന്ന സ്വകാര്യ ജെറ്റ് ചാർട്ടർ ഓപ്പറേറ്റർക്ക് കേന്ദ്രത്തിലെ ഭരണകക്ഷിയുമായും ചില സംസ്ഥാന സർക്കാരുകളുമായും അടുത്ത ബന്ധമുള്ള ശക്തികളുടെ പിന്തുണയുണ്ടെന്ന് രോഹിത് പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അജിത് പവാറിന്റെ മരണത്തിൽ യഥാർത്ഥ നീതി ലഭിക്കണമെങ്കിൽ രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളായ മോദിക്കും ഷായ്ക്കും മാത്രമേ അത് ഉറപ്പാക്കാൻ കഴിയൂ എന്നും രോഹിത് പവാർ പറഞ്ഞു.

Also Read: 'അദ്ദേഹം വീണ്ടും കീഴടങ്ങും': ട്രംപ് ആഗോള തീരുവ കുറച്ചതിനു പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Advertisment

വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിജിസിഎ നിയമപ്രകാരം സിവിആറിന് രണ്ട് മണിക്കൂർ റെക്കോർഡിംഗ് ശേഷി വേണമെന്നിരിക്കെ, ഈ വിമാനത്തിന് 30 മിനിറ്റ് ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരമൊരു വിമാനത്തിന് എങ്ങനെ അനുമതി ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

അപകടസമയത്ത് ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് അധികമായി പെട്രോൾ കാനുകൾ സൂക്ഷിച്ചിരുന്നതായും ഇതാണ് തീപിടുത്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമോ വാണിജ്യപരമോ ആയ താൽപ്പര്യങ്ങൾ ഉണ്ടോ എന്ന് തന്റെ പാർട്ടി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read: ലഷ്‌കർ ഭീഷണി: ഡൽഹിയിൽ കനത്ത ജാഗ്രത; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

അവസാന 30 മിനിറ്റിലെ റെക്കോർഡിംഗുകൾ പുറത്തുവന്നാൽ പല സത്യങ്ങളും തെളിയുമെന്നും എന്നാൽ അത് പുറത്തുവരാതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി 28-ന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാർ.

Read More: എഐ- സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചു

Flight Crash Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: