റോഹിങ്ക്യൻ മുംസ്ലിങ്ങൾ ഏറെയുള്ള മ്യാന്മാറിലെ വടക്ക് പടിഞ്ഞാറൻ ജില്ലയായ റൈഖൈനിൽ 2600 ലേറെ വീടുകൾക്ക് ഒരാഴ്ചക്കിടെ തീയിട്ടതായി റിപ്പോർട്ട്. ഇവിടെ നടക്കുന്ന കലാപത്തിൽ നിന്ന് 58600 ലേറെ നാട്ടുകാരായ റോഹിങ്ക്യൻ മുസ്ലിങ്ങൾ ജീവനും കൊണ്ട് രക്ഷപ്പെട്ടോടി.

മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കാര്യത്തിൽ ഓംഗ് സാൻ സൂചിയുടെ മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പുറത്ത് വന്ന കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അരകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് അക്രമത്തിന് പിന്നിലെന്നാണ് മ്യാന്മാറിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം. അതേസമയം രാജ്യം വിട്ട് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർത്തികൾ അക്രമങ്ങൾക്ക് പിന്നിൽ സൈന്യവും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.

മുസ്ലിം ഇതര വിഭാഗത്തിൽപെട്ട 400 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നും 11700 പേർക്ക് വീടുകൾ നഷ്ടമായെന്നുമാണ് മ്യാന്മാർ അധികൃതർ നൽകുന്ന വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ