ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യൻ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളല്ലെന്നും മ്യാന്‍മാറില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. റോഹിങ്ക്യകളെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മാര്‍ തയാറാകുമ്പോള്‍ ഇന്ത്യയിലുള്ളവര്‍ അവരെ മടക്കി അയയ്ക്കുന്നതിനെ തടയുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെത്തിയവരല്ല. പല കാരണങ്ങളാല്‍ അനധികൃതമായി കുടിയേറിയവരാണ്. അവരെ തിരിച്ചയക്കേണ്ടി വരുന്നതിന് ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഏകദേശം 40,000 റോഹിങ്ക്യകളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇവരെ തിരിച്ചയയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റോഹിങ്ക്യകള്‍ക്ക് ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അവര്‍ ഇന്ത്യയില്‍ കഴിയുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ