റാഖൈൻ: വംശീയ കലാപം തുടരുന്ന മ്യാന്മറിൽ രോഹിൻഗ്യകൾ വധിച്ച 28 ഹിന്ദുക്കളുടെ മൃതദേഹം കണ്ടെത്തിയെന്ന് മ്യാന്മർ സർക്കാർ. അതേസമയം തങ്ങൾ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് അരകൻ രോഹിൻഗ്യ സാൽവേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.

ഓഗസ്റ്റ് 25 നാണ് മ്യാന്മറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ അരകൻ രോഹിൻഗ്യ സാൽവേഷൻ ആർമി 30 പൊലീസ് പോസ്റ്റുകളും ഒരു സൈനിക ക്യാംപും ആക്രമിച്ച് 12 പേരെ വധിച്ചതോടെയായിരുന്നു ഇത്.

രോഹിൻഗ്യകളെ തുടച്ചുനീക്കാനല്ല ശ്രമമെന്ന് പറഞ്ഞ മ്യാന്മർ സർക്കാർ തങ്ങൾ ഭീകരവാദത്തിനെതിരെ പോരാടുകയാണെന്ന് പറഞ്ഞു. 400 പേർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതിൽ എല്ലാ മതക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് മ്യാന്മറിന്റെ ഔദ്യോഗിക വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ