ന്യൂഡൽഹി: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദദിൽ ആക്രമണം. അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടന്നതായി പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെയാണ് അതീവ സുരക്ഷ മേഖലയിൽ അക്രമണമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. യുഎസ് എംബസിക്ക് സമീപവും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഓക്ടോബറിന് ശേഷം അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന 19മത്തെ അക്രമണമാണിത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തട്ടില്ല. എന്നാൽ ഇറാന്റെ പിന്തുണയോടെയാണ് ഇത്തരം അക്രമണങ്ങൾ നടക്കുന്നതെന്ന വാദവും ശക്തമാണ്.

ഇറാനുമായുള്ള അമേരിക്കൻ ബന്ധം വഷളായതിന് പിന്നാലെ പ്രദേശത്ത് നിരവധി അക്രമണസംഭവങ്ങളാണ് അരങ്ങേറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook