scorecardresearch

രാജധാനി എക്‌സ്പ്രസില്‍ കവര്‍ച്ച; നഷ്ടമായത് 15 ലക്ഷത്തോളം രൂപയെന്ന് യാത്രക്കാര്‍

യാത്രക്കാരെ മയക്കുമരുന്നു നല്‍കി ഉറക്കി കിടത്തിയിട്ടാണ് കവര്‍ച്ചെയെന്നും ആരോപണമുണ്ട്.

യാത്രക്കാരെ മയക്കുമരുന്നു നല്‍കി ഉറക്കി കിടത്തിയിട്ടാണ് കവര്‍ച്ചെയെന്നും ആരോപണമുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajadhani Express, Robbery

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ഡല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസില്‍ കവര്‍ച്ച. യാത്രക്കാരുടെ 15ത്തോളം രൂപയാണ് നഷ്ടമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11 യാത്രക്കാരാണ് ഇതുവരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment

ട്രെയിന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെ എത്തിയപ്പോഴാണ് കൈവശമുള്ള പണം മോഷണം പോയത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

എസി 2 ടയര്‍, എസി 3 ടയര്‍ എന്നിവയടക്കമുള്ള ഒമ്പത് കോച്ചുകളില്‍ നിന്നാണ് പണം മോഷണം പോയിരിക്കുന്നത്. യാത്രക്കാരെ മയക്കുമരുന്നു നല്‍കി ഉറക്കി കിടത്തിയിട്ടാണ് കവര്‍ച്ചെയെന്നും ആരോപണമുണ്ട്. പെട്ടെന്ന് ഉറക്കം വരുന്നതായി തങ്ങള്‍ക്ക് അനുഭവപ്പെട്ടുവെന്നും ഉണര്‍ന്നു നോക്കുമ്പോള്‍ പേഴ്സും മറ്റു വിലപിടിപ്പുളള വസ്തുക്കളുമെല്ലാം മോഷണം പോയിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു.

യാത്രക്കാരുടെ ഫോണ്‍, ലാപ്ടോപ്, സ്വര്‍ണാഭരണങ്ങള്‍,പണം തുടങ്ങിയവയാണ് മോഷണം പോയിരിക്കുന്നത്. നിലവില്‍ ആറ് യാത്രക്കാരുടെ കയ്യില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

Robbery Train Rajadhani Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: