Latest News

കനത്ത മണ്ണിടിച്ചിൽ; റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി: വീഡിയോ

കുന്നിന്റെ ഒരു വലിയ ഭാഗം തകർന്ന് താഴേക്ക് വീഴുകയായിരുന്നു

landslide, Himachal Pradesh landslide, sirmaur landslide, NH 707, massive landslide in Himachal, heavy rainfall in Himachal Pradesh, landslide in Nahan, Indian express news

ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ ദേശീയപാത 707ലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുന്നിന്റെ ഒരു വലിയ ഭാഗം തകർന്ന് താഴേക്ക് വീഴുന്നത് വീഡിയയോയിൽ കാണാം. റോഡിന്റെ ഒരു ഭാഗവും മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നഹാനിലെ ബദ്വാസിന് സമീപമാണ് സംഭവം നടന്നതെന്ന് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബിവി ട്വീറ്റ് ചെയ്ത വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച മുതൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഉദയ്പൂർ സബ് ഡിവിഷനിൽ ഏഴ് പേരും ചമ്പ ജില്ലയിലെ സലൂനിയിൽ രണ്ട് പേരും മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു.

കുളു ജില്ലയിൽ പാർവതി നദിയുടെ കൈവഴികളിൽലൊന്നിൽ വിനോദസഞ്ചാരിയടക്കമുള്ള നാല് പേർ ഒഴുക്കിൽപെട്ടിരുന്നു. മഴക്കെടുതികളിൽ 24 മണിക്കൂറിനുള്ളിൽ 14 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ചീഫ് സെക്രട്ടറി അനിൽ കുമാർ ഖാച്ചി ബുധനാഴ്ച വൈകുന്നേരം ഷിംലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Road collapse in landslide sirmaur himachal pradesh scary video

The moderation of comments is automated and not cleared manually by malayalam.indianexpress.com