/indian-express-malayalam/media/media_files/uploads/2021/07/manmohan.jpg)
ന്യൂഡൽഹി: രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഭയപ്പെടുത്തുന്നതാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ത്യയുടെ മുന്നോട്ടുള്ള വഴി 1991ലെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ ഭയാനകമാണെന്നും എല്ലാ ഇന്ത്യക്കാർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് രാഷ്ട്രം അതിന്റെ മുൻഗണനകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അതിന് നേതൃത്വം നൽകിയ മൻമോഹൻ സിങിന്റെ മുന്നറിയിപ്പ്.
1991ലെ ചരിത്രപരമായ നീക്കത്തെ അനുസ്മരിച്ചുകൊണ്ട്, മുപ്പത് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് "ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തി രാജ്യത്തിന്റെ സാമ്പത്തിക നയത്തിന് ഒരു പുതിയ പാത ഒരുക്കി" യെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വന്ന സർക്കാരുകൾ ഇന്ത്യയെ മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്നതിലേക്കും നയിക്കുന്നതിനായി ഈ പാത പിന്തുടർന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, "1991ലെ പ്രതിസന്ധിയെ അപേക്ഷിച്ച് മുന്നോട്ടുള്ള വഴി കൂടുതൽ ഭയാനകമാണെന്നതിനാൽ സന്തോഷിക്കാനും ആനന്ദിപ്പിക്കാനും ഉള്ള സമയമല്ല, ആത്മപരിശോധന നടത്താനും ചിന്തിക്കാനുമുള്ള സമയമാണിത്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓരോ ഇന്ത്യക്കാരനും ആരോഗ്യത്തോടെ മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ഒരു രാഷ്ട്രമെന്ന നിലയിൽ തങ്ങളുടെ മുൻഗണനകൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.
Also read: രാജ്യത്ത് രണ്ട് കുട്ടി നയം നടപ്പാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
കോൺഗ്രസിലെ തന്റെ സഹപ്രവർത്തകർക്കൊപ്പം പരിഷ്കരണപ്രക്രിയയുടെ ഭാഗമാകാൻ സാധിച്ചതിൽ ഭാഗ്യമുണ്ട്, എന്നാൽ കോവിഡ്, മൂലം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായ പ്രതിസന്ധിയിൽ തനിക്ക് ദുഃഖമുണ്ടെന്നും സിങ് പറഞ്ഞു. "കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ നമ്മുടെ രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത് ഞങ്ങൾക്ക് വളരെയധികം അഭിമാനവും സന്തോഷവും നൽകുന്നു. കോവിഡ് മൂലമുണ്ടായ നാശത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നഷ്ടത്തെക്കുറിച്ചും ഓർക്കുമ്പോൾ ദുഃഖമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ പിന്നിലാണ് അവ നമ്മുടെ സാമ്പത്തിക പുരോഗതിക്ക് ഒപ്പം എത്തിയിട്ടില്ല. വളരെയധികം ജീവനുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടു, അത് പാടില്ലായിരുന്നു," അദ്ദേഹം പറഞ്ഞു.
"1991ൽ ധനമന്ത്രിയായിരുന്ന ഞാൻ, വിക്ടർ ഹ്യൂഗോയെ ഉദ്ധരിച്ചാണ് എന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്, 'സമയമെത്തിയിരിക്കുന്ന ഒരാളുടെ ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല’. മുപ്പത് വർഷത്തിനു ഇപ്പുറം, ഒരു രാഷ്ട്രമെന്ന നിലയിൽ, റോബർട്ട് ഫ്രോസ്റ്റിന്റെ കവിത നമ്മൾ ഓർക്കണം, ‘പക്ഷേ എനിക്ക് പാലിക്കാൻ വാഗ്ദാനങ്ങളുണ്ട്, ഉറങ്ങുന്നതിനു മുൻപ് മൈലുകൾ പോകേണ്ടതുണ്ട്’," മൻമോഹൻ സിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.