scorecardresearch

വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ നീക്കം ചെയ്തു

വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്ന പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്നു ആരോപിച്ചാണ് വരണാധികാരി പത്രിക തള്ളിയത്

വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്ന പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്നു ആരോപിച്ചാണ് വരണാധികാരി പത്രിക തള്ളിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
RK Nagar, By Poll, Election Commition, Nomination, Vishal,

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്തു. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി.നായരെ നിയമിച്ചു.

Advertisment

അസാധരണ നടപടിക്രമങ്ങള്‍ക്കൊടുവിലായിരുന്നു വിശാലിന്റെ പത്രിക തള്ളിയത്. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് കമ്മീഷന്‍ പിന്മാറി. വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്ന പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്നു ആരോപിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. വിശാലിനെ പിന്താങ്ങിയ സുമതി, ദീപന്‍ എന്നിവര്‍ തനിക്കുമുന്നില്‍ നേരിട്ട് ഹാജരായെന്നാണ് വരണാധികാരി വേലുസ്വാമിയുടെ വിശദീകരണം.

എന്നാല്‍ എതിര്‍ കക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ഥി മധുസൂദനന്റെ ആളുകള്‍ ഇവരെ ഭീഷണിപ്പെടുത്തി കത്ത് വാങ്ങുകയായിരുന്നുവെന്ന് വിശാല്‍ ചൂണ്ടിക്കാട്ടി. ഇതു തെളിയിക്കാന്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പത്രിക സ്വീകരിച്ചുവെന്ന് വിശാല്‍ അവകാശപ്പെട്ടിരുന്നെങ്കിലും പത്രിക തള്ളിയെന്ന് വരണാധികാരി പന്നീട് വ്യക്തമാക്കുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സൂക്ഷ്മപരിശോധന നടന്നത്. ഏറെ നാടകീയ രംഗങ്ങളാണ് അന്നേദിവസം അരങ്ങേറിയത്. രാത്രി പതിനൊന്നോടെയായിരുന്നു വിശാലിന്റെ പത്രിക തള്ളിയെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍, പത്രിക തള്ളിയതിനെതിരേ പരാതിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ കണ്ട വിശാല്‍ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കാന്‍ തന്റെ കൈവശം വിഡിയോ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടു.

Vishal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: