ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വിജയം ടിടിവി ദിനകരന്‍ പണംകൊടുത്തും വാങ്ങിയതാണെന്ന് കമല്‍ഹാസന്‍. തമിഴ്വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് ദിനകരനെ പേരെടുത്ത് പരാമര്‍ശിക്കാതെ കമലിന്റെ വിമര്‍ശനം.

പണത്തിന്റെ പിന്‍ബലത്തില്‍ ദിനകരന്‍ നേടിയ ഈ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് കമല്‍ കുറ്റപ്പെടുത്തി. ‘തമിഴ്നാട് രാഷ് ട്രീയത്തിനും ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് വലിയ നാണക്കേടാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ നാണക്കേടായി. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ്,’ കമല്‍ പറയുന്നു.

അതേസമയം തന്റെ വിജയം ദഹിക്കാത്തതിനെ തുടര്‍ന്നാണ് കമല്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരന്‍ പ്രതികരിച്ചു. അതുവഴി ഉന്നയിക്കുക വഴി ആര്‍കെ നഗറിലെ വോട്ടര്‍മാരെ കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ