ചെന്നൈ: ആർകെ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ വിശാൽ മത്സരിക്കും. ഇദ്ദേഹത്തിന്റെ പത്രിക തള്ളിയ തീരുമാനത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്മാറി. ഇതോടെ ആർകെ നഗറിൽ പോരാട്ടം കനക്കുമെന്ന് ഉറപ്പായി.

നേരത്തേ നാമനിർദ്ദേശ പത്രികയിൽ വിശാലിനെ പിന്തുണച്ചവരുടെ പേരു വിവരങ്ങളിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ പത്രിക പിൻവലിച്ചത്. എന്നാൽ തന്നെ പിന്തുണച്ചവരെ എതിർകക്ഷികൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നു.

ജയലളിതയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആർകെ നഗറിൽ ദീപ ജയകുമാറിന്റെ പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ