ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്‌ച മുമ്പാണ് അദ്ദേഹത്തെ എയിംസില്‍ നിന്നും ചികിത്സയ്ക്ക് ശേഷം മടക്കി അയച്ചത്. മെയ് 11നാണ് അദ്ദേഹത്തിന് 6 ആഴ്‌ച ജാമ്യം ലഭിച്ചത്.

കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞമാസം ലാലുവിനെ 14 വർഷത്തെ തടവ് വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മുൻ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ മാർച്ച് 29നാണ് ലാലുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആദ്യം റാഞ്ചിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലാലുവിനെ പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ