scorecardresearch

നദികളായ ഗംഗയ്ക്കും യമുനയ്ക്കും വ്യക്തിത്വ പദവി

നദികളുടെ നിലനിൽപ്പ് പോലും ഭീഷണിയായ ഘട്ടത്തിലാണ് അസാധാരണമായ വിധി

നദികളുടെ നിലനിൽപ്പ് പോലും ഭീഷണിയായ ഘട്ടത്തിലാണ് അസാധാരണമായ വിധി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നദികളായ ഗംഗയ്ക്കും യമുനയ്ക്കും വ്യക്തിത്വ പദവി

ന്യഡൽഹി: അപൂർവ്വ വിധിയിലൂടെ മഹാനദികളായ യമുനയെയും ഗംഗയെയും വ്യക്തിത്വമുള്ളവരായി ഉത്തരാഖണ്ഡ് ഹൈക്കോടതി പ്രഖ്യാപിച്ചു. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതിനാലാണ് ജസ്റ്റിസുമാരായ രാജീവ് ശർമ, അലോക് സിംഗ് എന്നിവർ ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചത്.

Advertisment

പരസ്ഥിതി സംരക്ഷണവും ഇതര ജീവജാലങ്ങളോടുള്ള അനുകന്പയും മൗലികമായ കർത്തവ്യമാണെന്ന് തിരിച്ചറിയണമെന്ന് കോടതി വ്യക്തമാക്കി. നദികളുടെ പോഷക നദികളും അരുവികളും നദികളിൽ നിന്ന് തുടർച്ചയായി ഒഴുകുന്ന വെള്ളവും നിയമപരമായി വ്യക്തിത്വമുള്ളവരായിരിക്കും.

ഇതോടെ കാർഷികാവശ്യത്തിനുള്ള ജലസേചനം, കുടിവെള്ള വിതരണം, ജലവൈദ്യുതി ഉൽപ്പാദനം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നടപടികൾക്ക് ഗംഗ മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം. ഇതിൽ നിന്ന് മാറി നിന്ന ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് സർക്കാരുകൾ ബിജെപി ഭരിക്കാൻ ആരംഭിച്ചതോടെ ഈ തീരുമാനത്തിൽ മാറ്റം വരും.

publive-image

കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗ പദ്ധതി ഡയറക്ടർ, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്കാണ് ഇനി ഗംഗ-യമുന നദികളുടെ സംരക്ഷണ ചുമതല. ഇനിയുള്ള എല്ലാ നിയമപരമായ നടപടികളിലും ഗംഗയുടെയും യമുനയുടെയും ഭാഗം അഡ്വക്കേറ്റ് ജനറൽ വിശദീകരിക്കേണ്ടി വരും.

Advertisment

സമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങൾ പരിഗണിച്ചാണ് വ്യക്തിത്വ പദവി നൽകപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഗംഗയ്ക്കുംം യമുനയ്ക്കുമുള്ള പങ്ക്, ഉത്തരേന്ത്യയിൽ നദി കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

Ganga Rivers Yamuna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: