ശ്രീനഗർ: റൈസിങ് കശ്മീർ എഡിറ്റർ ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന നാലാമത്തെയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. നീണ്ട താടിയുളള വെളുത്ത വസ്ത്രമണിഞ്ഞ പുരുഷന്റെ ചിത്രമാണ് പുറത്തുവിട്ടത്. പ്രതികളെ പിടികൂടാൻ പൊതുജനത്തിന്റെ സഹായമഭ്യർത്ഥിച്ചാണ് പൊലീസിന്റെ നീക്കം.
ഷുജാഅത്ത് ബുഖാരിക്കും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർക്കും വെടിയേറ്റ ശേഷം വാഹനത്തിന് സമീപത്തെത്തി മൃതദേഹം പരിശോധിക്കുന്നയാളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. വാഹനത്തിൽനിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്ന സമയം, ചിത്രത്തിലുള്ളയാൾ ഒരു പിസ്റ്റൾ വലിച്ചെടുത്തശേഷം രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇക്കാര്യം പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
*Srinagar Police seeks help of the general public to identify one more suspect involved in terror attack at press enclave, Srinagar* :
Srinagar: 15 June 2018://t.co/2Y1Oo1Ioge @spvaid @JmuKmrPolice @KashmirPolice @DIGCKRSGR pic.twitter.com/5CwDikaydq— Srinagar Police. (@PoliceSgr) June 15, 2018
വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ബുഖാരി വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാൾ വാഹനത്തിനു സമീപമെത്തി മൃതദേഹങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഇയാൾ പ്രദേശവാസിയാണെന്നാണു പൊലീസ് കരുതുന്നത്.
General public is requested to identify the suspects in pictures involved in today’s terror attack at press enclave.#ShujaatBukhari @JmuKmrPolice @spvaid @DIGCKRSGR @PoliceSgr pic.twitter.com/3cXM0CC8BD
— Kashmir Zone Police (@KashmirPolice) June 14, 2018
ഇന്നലെ രാത്രി 7.15 ന് ശ്രീനഗറിൽ പ്രസ് കോളനിയിലെ റൈസിങ് കശ്മീർ ദിനപത്രത്തിന്റെ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബുഖാരി തന്റെ കാറിൽ കയറുമ്പോഴാണ് ആക്രമണം നടന്നത്. ഇഫ്താർ സത്കാരത്തിനായി പുറത്തുപോകാനാണു ബുഖാരി ഓഫീസിൽനിന്ന് ഇറങ്ങിയത്.
കാറിലേക്കു കയറാൻ ശ്രമിക്കവേ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവസ്ഥലത്തു തന്നെ ഷുജാഅത്ത് ബുഖാരി മരിച്ചുവീണു.
കൊലയാളികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ജമ്മു കശ്മീർ പൊലീസ് ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ടിരുന്നു. ബൈക്കിൽ സഞ്ചരിച്ച ഇവരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. മറ്റ് രണ്ട് പേർ മുഖം കറുത്ത തൂവാല കൊണ്ട് മറച്ചിരുന്നു.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ