scorecardresearch

കനത്ത ചൂട്, ഇന്ത്യയിൽ ഗർഭസ്ഥശിശുക്കളുടെ മരണം ഇരട്ടിയാക്കുമെന്ന് പഠനം

ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) കഴിഞ്ഞ ഏഴു വർഷമായി നടത്തിയ പഠനമാണ് ചൂട് ഭാവിതലമുറയെ ബാധിക്കുന്നുവെന്ന കണ്ടെത്തൽ നടത്തിയിട്ടുള്ളത്

ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) കഴിഞ്ഞ ഏഴു വർഷമായി നടത്തിയ പഠനമാണ് ചൂട് ഭാവിതലമുറയെ ബാധിക്കുന്നുവെന്ന കണ്ടെത്തൽ നടത്തിയിട്ടുള്ളത്

author-image
WebDesk
New Update
Pregnancy Complications  | Summer Heat

Representative Image

കടുത്ത ചൂട് ഇന്ത്യയുടെ ഭാവി തലമുറയെയും ബാധിക്കുന്നുവെന്ന് പഠനം. ഗർഭസ്ഥശിശുക്കളുടെ മരണനിരക്ക്, ഗർഭമലസൽ എന്നിവയിൽ ഇന്ത്യയിൽ ഇരട്ടിയായകുമെന്നാണ് കഴിഞ്ഞ ഏഴ് വർഷമായി ജോലി സ്ഥലത്തെ കനത്ത ചൂടുമായി ബന്ധപ്പെട്ട്  നടത്തിയ പഠനം വ്യക്തമാക്കുന്നത്.

Advertisment

ഗർഭസ്ഥശിശുക്കളുടെ മരണനിരക്കിലും ഗർഭമലസലിലും ഉള്ള വർദ്ധനവ് പോലെ തന്നെ കനത്ത ചൂടിൽ ജോലി ചെയ്യുന്ന അമ്മമാരുടെ ആരോഗ്യപരമായ അപകടസാധ്യതകൾ മുൻപ് കരുതിയിരുന്നതിനേക്കാൾ കൂടുതലാണെന്നും പഠനം പറയുന്നു.

 ഉഷ്ണമേഖലാ പ്രദേശങ്ങളിലെ  സ്ത്രീകളെ മാത്രമല്ല, യുകെ പോലുള്ള രാജ്യങ്ങളിലും വേനൽക്കാലത്തെ താപനിലവർദ്ധന ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കാമെന്ന് ഗവേഷകർ പറയുന്നു.

ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) 2017 മുതൽ നടത്തിയ പഠനത്തിൽ  തമിഴ്‌നാട്ടിലെ എണ്ണൂറോളം ഗർഭിണികളാണ്  പങ്കെടുത്തത്. പങ്കെടുത്തവരിൽ പകുതിയോളം പേർ കൃഷി, ഇഷ്ടിക ചൂളകൾ, ഉപ്പളങ്ങൾ തുടങ്ങിയ ഉയർന്ന ചൂട് ഏൽക്കുന്ന ജോലി ചെയ്യുന്നവരാണ്. മറ്റുള്ളവർ സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അത്രയധികം ചൂട് നേരിട്ട്  ശരീരത്തിൽ ബാധിക്കാത്ത ചുറ്റുപാടുകളിൽ ജോലി ചെയ്തവും, എന്നിരുന്നാലും ചില തൊഴിലാളികൾ ആ ജോലികളിലും ഉയർന്ന ചൂട് അനുഭവിച്ചിട്ടുണ്ട്.

Advertisment

ഗർഭാവസ്ഥയുടെ എട്ട് ആഴ്ചമുതൽ 14 ആഴ്ച വരെ ഉള്ളവരാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. തൊഴിൽപരമായി വേനൽച്ചൂട്  ഏൽക്കുന്നവരും അവർക്ക് ചൂട് സൃഷ്ടിക്കുന്ന അവസ്ഥയുമായി ബന്ധപ്പെട്ട സൂചകങ്ങളും   സുരക്ഷിതമായ ജോലിക്ക് (നേരിട്ട് അധികം ചൂട് ഏൽക്കാത്ത) മൂന്ന് മാസത്തെ അടിസ്ഥാനമാക്കി കണക്കാക്കി.രണ്ട് ജോലിയിലുള്ളവർക്കും അവർക്ക് അനുഭവപ്പെടുന്ന ചൂടുമായി ബന്ധപ്പെട്ട് കണക്കാക്കിയത്.

പ്രാരംഭ പരിധി മൂല്യം നേരിട്ട് ചൂടേൽക്കുന്ന ഭാരിച്ച ജോലി ഭാരത്തിന് 27.5  °C ഡിഗ്രി സെൽഷ്യസും മിതമായ അല്ലെങ്കിൽ  ജോലി ഭാരം കുറഞ്ഞ 28 °C ഡിഗ്രി സെൽഷ്യസും  എന്ന്  നേരിട്ട് സൂര്യതാപം ഏൽക്കുന്നതുമായി ബന്ധപ്പെട്ട അളവായ വൈറ്റ് -ബൾബ് ഗ്ലോബ് ടെംപറേച്ചർ (WBGT) താപനിലയെ അടിസ്ഥാനമാക്കി നിജപ്പെടുത്തിയായിരുന്നു പഠനം ഇതിലെ ത്രെഷോൾഡ് പരിധി മൂല്യം (TLV) കവിയുന്ന താപ സമ്മർദ്ദമാണ് 'ഹീറ്റ് എക്സ്പോസ്ഡ്' എന്ന് നിർവചിച്ചിരിക്കുന്നത്. ഓരോ ഷിഫ്റ്റിനും മുമ്പും ശേഷവും കോർ ബോഡി ടെമ്പറേച്ചർ (CBT), യൂറിൻ സ്പെസിഫിക് ഗ്രാവിറ്റി (USG) തുടങ്ങിയ ശരീരവുമായി ബന്ധപ്പെട്ട താപനില സൂചകങ്ങളുപയോഗിച്ച്   (HSIs) അളക്കുകയും ചെയ്തായിരുന്നു പഠനം.

ഗവേഷണത്തിൽ പങ്കെടുത്ത  800 പേരിൽ, 47.3% പേർക്ക് ഉയർന്ന തൊഴിൽപരമായി കനത്ത ചൂട് നേരിട്ട് അനുഭവപ്പെടുന്നവരാണ്.  കോർ ബോഡി ടെംപറേച്ചറിന്റെ (CBT)  വർദ്ധനവ് 17.4%  നേരിട്ട് ചൂടേൽക്കുന്ന തൊഴിലാളികളിൽ രേഖപ്പെടുത്തി, 29.6% തൊഴിലാളികൾക്ക് മിതമായ നിർജ്ജലീകരണം അനുഭവപ്പെട്ടു. കനത്ത ചൂട് നേരിട്ട് എൽക്കുന്ന സ്ത്രീകൾക്ക് ഗർഭം അലസാനുള്ള സാധ്യത ഇരട്ടിയായിയതായി കാണപ്പെട്ടു.

തൊഴിൽപരമായി കനത്തചൂട് നേരിട്ട് ശരീരത്തിലേൽക്കുന്നത്  ഏതെങ്കിലും ഗർഭസ്ഥശിശുവിനുണ്ടാകുന്ന  പ്രതികൂലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 ഉയർന്ന തൊഴിൽപരമായ ചൂട് അനുഭവപ്പെട്ടവരുടെ ശരീരവുമായ ബന്ധപ്പെട്ട താപനില സൂചകങ്ങൾ ഇന്ത്യയിലെ പ്രതികൂല ഗർഭധാരണ ഫലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു.

എന്നാൽ ഗർഭിണികളുടെ കാര്യത്തിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്നത് സംബന്ധിച്ച് ആഗോള തലത്തിൽ പോലും നിലവിൽ കാര്യക്ഷമമായ ആരോഗ്യപരമാായ മാർഗനിർദ്ദേശങ്ങളൊന്നും തന്നെയില്ലെന്ന്  ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

Summer Pregnancy Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: