Latest News

ഉപതിരഞ്ഞെടുപ്പിനിടയില്‍ അക്രമം; ശ്രീനഗറില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞവര്‍ഷം കശ്മീരില്‍ അരങ്ങേറിയ അസ്വാരസ്യങ്ങള്‍ക്കിടയില്‍ പൊലീസ് അതിക്രമം ആരോപിച്ച് രാജിവച്ച പിഡിപി നേതാവ് താരിക് ഹമീദ് കര്‍റയുടെ ഒഴിവിലാണ് ബുദ്ഗാമിലെ ഉപതിരഞ്ഞെടുപ്പ്.

ശ്രീനഗർ: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ബുദ്ഗാമിലുണ്ടായ വെടിവെയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റു. സുരക്ഷാ സൈന്യത്തിന്റെ വെടിവെയ്പിലാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. വിഘനടനവാദികൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ക്യാംപെയിൻ നടത്തുകയും പോളിങ് ബൂത്തിനു നേരെയും സുരക്ഷാസേനയ്ക്കു നേരെയും കല്ലെറിഞ്ഞതിനെ തുടർന്നാണ് വെടിവെയ്പ് ഉണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അക്രമത്തെ തുടർന്ന് പോളിങ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. പല സ്ഥലങ്ങളിലും കല്ലേറുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.

ഫോട്ടോ എഎന്‍ഐ

വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം കശ്മീരില്‍ മാസങ്ങളോളം നീണ്ട അസ്വാരസ്യങ്ങളും കലാപങ്ങളും അരങ്ങേറിയിരുന്നു. ഈ സംഭവങ്ങള്‍ക്കിടയില്‍ നടന്ന പൊലീസ് അതിക്രമങ്ങള്‍ ആരോപിച്ച് പിഡിപി നേതാവ് താരിക് ഹമീദ് കര്‍റ രാജിവച്ചു. ഈ ഒഴിവിലാണ് ബുദ്ഗാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിനിടയില്‍ ശ്രീനഗറില്‍ ഉണ്ടായ സംഘര്‍ഷം വെടിവയ്പില്‍ കലാശിച്ചു. വെടിവയ്പില്‍ ധാരാളംപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. മറ്റൊരു സംഭവത്തില്‍ ബുദ്ഗാമിലെ ഒരു തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് പെട്രോള്‍ ബോംബ്‌ ആക്രമം ഉണ്ടായെന്നു പിടിഐയും റിപ്പോര്‍ട്ട്‌ ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Riot breaks up in srinagar election three dead

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express