/indian-express-malayalam/media/media_files/2025/11/21/russian-oil-2025-11-21-09-09-37.jpg)
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി റിലയൻസ്
മുംബൈ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി റിലയൻസ്. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജാംനഗറിലെ കയറ്റുമതിക്കായി മാത്രമുള്ള റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർത്തിയത്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി കമ്പനി വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.
Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ
ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്‌കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ പ്രമുഖരാണ് റിലയൻസ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും, റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും കമ്പനി തീരുമാനത്തിൽ നിർണ്ണായകമായി.
Also Read:ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി
' നവംബർ 20 മുതൽ ഞങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി. ഡിസംബർ മുതൽ റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക. യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കി'- കമ്പനി വ്യക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Also Read:പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് എണ്ണ ശുദ്ധീകരണ കോംപ്ലക്‌സിൽ റിലയൻസിന് രണ്ട് റിഫൈനറികളാണുള്ളത്. ഇതിൽ ഒന്ന് യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റും മറ്റൊന്ന് ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടുള്ള പഴയ യൂണിറ്റുമാണ്. ഉപരോധം ബാധിക്കുന്നത് കയറ്റുമതിക്ക് മാത്രമായുള്ള പ്രത്യേക യൂണിറ്റിനെയാണ്.
Read More:കശ്മീർ ടൈംസിലെ റെയ്ഡ്; തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി അന്വേഷണ ഏജൻസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us